മുംബൈ- രാമായണത്തെ ആസ്പദമാക്കി വീണ്ടും ബോളിവുഡ് ചിത്രം ഒരുങ്ങുന്നു. രാമനായി രണ്‍ബിര്‍ കപൂറും സീതയായി സായ് പല്ലവിയും പ്രധാന കഥാപാത്രമായി വേഷമിടും. രാവണനായി കന്നട താരം യാഷും എത്തുമെന്നാണ് സൂചന. 2024 ഫെബ്രുവരിയിലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക എന്നും റിപ്പോര്‍ട്ടകളുണ്ട്.
ചിത്രം മൂന്നു ഭാഗങ്ങളായാണ് ഒരുക്കുന്നത്. ആദ്യ ഭാഗം സീതയെയും രാമനെയും ചുറ്റിപ്പറ്റിയാണ് ഒരുക്കുന്നത്. 15 ദിവസമാണ് യാഷ് ചിത്രത്തിനായി നല്‍കിയിരിക്കുന്നത്. നിതീഷ് തിവാരിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
ഡിഎന്‍ഇജി എന്ന കമ്പനിയാണ് രാമായണത്തിന്റെ വിഷ്വല്‍ എഫക്ട് ഒരുക്കുന്നത്. വിഎഫ്എക്‌സില്‍ ഓസ്‌കര്‍ നേടിയ കമ്പനിയാണ് ഇത്. സീതയുടെ വേഷത്തില്‍ ആലിയ ഭട്ട് വേഷമിടുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഡേറ്റില്ലാത്ത കാരണം ആലിയ പ്രൊജക്ടില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
2023 October 5EntertainmentsAI PALLAVItitle_en: RAMAYANAM FILM COMES AGAIN