സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിധ്യമാണ് നിമിഷ. റീലുകളിലൂടേയും മറ്റുമാണ് നിമിഷ ശ്രദ്ധ നേടുന്നത്. പിന്നീട് സിനിമകളിലേക്ക് എത്തുകയായിരുന്നു. ഈയ്യടുത്ത് തൃശ്ശൂരില്‍ പുലികളിയിലും നിമിഷ എത്തിയിരുന്നു. പുലിവേഷത്തിലുള്ള നിമിഷയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വിവാദങ്ങളിലും നിമിഷ ചെന്നു പെട്ടിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതം പറയുകയാണ് നിമിഷ.സാധാരണ വീട്ടമ്മയില്‍ നിന്നും അഭിനേത്രിയിലേക്കും സോഷ്യല്‍ മീഡിയ താരത്തിലേക്കുമെന്നും എത്തിയത് എങ്ങനെയെന്നാണ് നിമിഷ പറയുന്നത്. ഇന്ന് തന്റെ പ്രധാന വേഷം തന്നെ പ്രധാന വരുമാനം മാര്‍ഗ്ഗം ഇന്ന് സോഷ്യല്‍ മീഡിയയാണെന്നാണ് നിമിഷ പറയുന്നത്. അതേസമയം വിമര്‍ശനങ്ങള്‍ക്കും നിമിഷ മറുപടി പറയുന്നുണ്ട്.ഈയ്യടുത്താണ് നിമിഷ പുലികളിയിലൂടെ വാര്‍ത്തയില്‍ നിറഞ്ഞത്. ഏറെ നാളുകളായുള്ള ആഗ്രഹമാണ് താന്‍ പൂര്‍ത്തീകരിച്ചതെന്നാണ് നിമിഷ പറയുന്നത്. നാല് വര്‍ഷമായി പുലി കളി കാണാറുണ്ട്. തനിക്ക് പുലി കളിക്ക് ഇറങ്ങാനുള്ള താല്‍പര്യം ദിയ സനയോട് പറഞ്ഞിട്ടുണ്ടെന്നും നിമിഷ പറയുന്നു. അങ്ങനെ ലഭിച്ചൊരു നമ്പറിലൂടെയാണ് നിമിഷ പുലി കളിയിലേക്ക് എത്തുന്നത്. അതേസമയം സ്ത്രീകളെ പുലിയാക്കുന്നതിനെ ചിലര്‍ എതിര്‍ത്തുവെന്നും എന്നാല്‍ മറ്റൊരു ടീമിനെ സമീപിച്ചപ്പോള്‍ അവര്‍ സമ്മതിച്ചുവെന്നും നിമിഷ പറയുന്നു.താനൊരു വീട്ടമ്മയാണെന്നാണ് നിമിഷ പറയുന്നു. വീട്ടിലെ ജോലിയൊക്കെ ചെയ്ത് ജീവിച്ചിരുന്നതാണ്. റബ്ബര്‍ ടാപ്പിംഗിനൊക്കെ പോയിട്ടുണ്ട്. അങ്ങനെയുള്ള താന്‍ ഇവിടെ വരെ എത്തിയതിന് പിന്നില്‍ തന്റെ ഭര്‍ത്താവാണെന്നാണ് നിമിഷ പറയുന്നത്. ”പത്താം ക്ലാസ് വിദ്യാഭ്യാസമേയുണ്ടായിരുന്നുള്ളൂ എനിക്ക്. ജീവിതത്തിലൊന്നുമല്ലായിരുന്നു ഞാന്‍. ഇന്റര്‍കാസ്റ്റ് മാര്യേജായിരുന്നു ഞങ്ങളുടേത്. പ്രണയ വിവാഹത്തിന്റെ പേരില്‍ കുറേ വിഷയങ്ങളൊക്കെയുണ്ടായിരുന്നു” എന്നും നിമിഷ പറയുന്നു. ബിജോയാണ് നിമിഷയുടെ ഭര്‍ത്താവ്.അതേസമയം നിമിഷയുടെ ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഒരിക്കല്‍ നിങ്ങള്‍ കാരണം എനിക്ക് ജീവിതത്തില്‍ ഒന്നും ആകാന്‍ പറ്റിയില്ലെന്ന് ഭര്‍ത്താവിനോട് നിമിഷ പറഞ്ഞിട്ടുണ്ട്. ആ വാക്കുകള്‍ ഭര്‍ത്താവ് ഒരു വെല്ലുവിളിയായിട്ടാണ് കണഅടത്. രണ്ട് വര്‍ഷത്തിനകം നീ സ്‌റ്റേജില്‍ നിന്നും കയ്യടി വാങ്ങുമെന്ന് ഭര്‍ത്താവ് വാക്ക് കൊടുത്തുവെന്നും നിമിഷ പറയുന്നു. ആ വാക്കുകള്‍ കാലം തെളിയിക്കുകയും ചെയ്തു.നൃത്തം പഠിച്ചു. വാണി വിശ്വനാഥിന്റെ ആരാധികയായ നിമിഷ കരാട്ടെയും പഠിച്ചു. ടിക് ടോക്കിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് ഇന്‍സ്റ്റഗ്രാമിലേക്ക് എഥ്തുകയായിരുന്നു. വൈറലായി മാറിയ കച്ച കെട്ടി കുളിക്കുന്നതിന്റെ വീഡിയോ ചെയ്യാന്‍ പറഞ്ഞത് ഭര്‍ത്താവാണെന്നും നിമിഷ പറയുന്നു.കാണുന്നവര്‍ പറയുന്നതൊന്നും ഞങ്ങള്‍ മൈന്‍ഡ് ചെയ്തില്ലെന്നാണ് താരം പറയുന്നത്. ആ വീഡിയോ പോസ്റ്റ് ചെയ്തതോടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് കൂടിയെന്നും നിമിഷ പറയുന്നു. നെഗറ്റീവ് കമന്റുകള്‍ വരുന്ന വീഡിയോകള്‍ വീണ്ടും പോസ്റ്റ് ചെയ്താണ് നിമിഷ മറുപടി നല്‍കിയത്. എല്ലാം നേരിടാം എന്ന ഉറച്ച തീരുമാനത്തോടെ തന്നെയായിരുന്നു നിമിഷയും ഭര്‍ത്താവും ഇറങ്ങിത്തിരിച്ചത്. കമന്റുകള്‍ക്ക് മറുപടി നല്‍കുന്നത് ഭര്‍ത്താവാണെന്നും നിമിഷ പറയുന്നു. തങ്ങള്‍ക്ക് കുട്ടികളുണ്ടാകില്ലെന്ന് പറഞ്ഞവരെക്കുറിച്ചും നിമിഷ മനസ് തുറക്കുന്നുണ്ട്.
എന്നാല്‍ തങ്ങള്‍ക്ക് കുട്ടികളുണ്ടെന്നും അവരെയും വീഡിയോകളില്‍ കൊണ്ടു വന്നുവെന്നും നിമിഷ പറയുന്നു. ”ഒരുസമയത്ത് ഞാന്‍ കുട്ടികളെയൊന്നും കാണിച്ചിരുന്നില്ല. നിങ്ങള്‍ക്ക് കുട്ടികളില്ലേയെന്നായിരുന്നു ചോദ്യങ്ങള്‍. ഞങ്ങള്‍ക്ക് പിള്ളേരുണ്ടാവില്ലെന്ന് വരെ പറഞ്ഞവരുണ്ട്. അവര്‍ മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണെന്നൊക്കെയായിരുന്നു ചര്‍ച്ചകള്‍. മക്കള്‍ക്കൊപ്പം വീഡിയോ ചെയ്തപ്പോഴും മോശം കമന്റുകളുണ്ടായിരുന്നു” എന്നും നിമിഷ പറയുന്നു. എന്തായാലും വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചു കൊണ്ട് നിമിഷ സജീവമായി മാറുകയാണ്.സന്തോഷ് പണ്ഡിറ്റിന്റെ പുതിയ സിനിമയിലും നിമിഷ അഭിനയിച്ചിരുന്നു.
Cinema
Entertainment news
ഇന്ത്യന്‍ സിനിമ
കേരളം
ഗോസ്സിപ്പ്
ദേശീയം
മലയാള സിനിമ
ലേറ്റസ്റ്റ് ന്യൂസ്
വാര്‍ത്ത