ഹാങ്ചൗ – ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ മെഡല്‍ നേട്ടം മൂന്നക്കത്തിലേക്ക്. മൂന്നു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമായി അഞ്ച് മെഡല്‍ കൂടി സ്വന്തമാക്കിയതോടെ ഇന്ത്യക്ക് 86 മെഡലായി. അമ്പെയ്ത്ത് കോമ്പൗണ്ട് ടീമുകളാണ് രണ്ട് സ്വര്‍ണം നേടിയത്. ജ്യോതി സുരേഖ വന്നാം, അതിഥി സ്വാമി, പ്രണീത് കൗര്‍ എന്നിവരുള്‍പ്പെട്ട വനിതാ ടീം ചൈനീസ് തായ്‌പെയിയെയും (230-229) പ്രവീണ്‍ ഓജസ്, അഭിഷേക് വര്‍മ, പ്രശാന്ത് ജാക്കര്‍ എന്നിവരുള്‍പ്പെട്ട പുരുഷ ടീം തെക്കന്‍ കൊറിയയെയും (235-230) ഫൈനലില്‍ തോല്‍പിച്ചു. ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേഷ് കാര്‍ത്തിക്കിന്റെ ഭാര്യയും മലയാളിയുമായ ദീപിക പള്ളിക്കല്‍ വനിതാ സ്‌ക്വാഷിന്റെ മിക്‌സഡില്‍ ഹരീന്ദര്‍പാല്‍ സിംഗിനൊപ്പം സ്വര്‍ണം പിടിച്ചു. മലേഷ്യയെയാണ് അവര്‍ ഫൈനലില്‍ തോല്‍പിച്ചത്.
സ്‌ക്വാഷില്‍ ഇന്ത്യക്ക് ഇന്നലെ രണ്ട് മെഡല്‍ കിട്ടി. പുരുഷ സിംഗിള്‍സില്‍ സൗരവ് ഘോഷാല്‍ ഫൈനലില്‍ തോറ്റ് വെങ്കലം നേടി. ഗുസ്തിയില്‍ അമിത് പംഗല്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ മംഗോളിയയുടെ ബോലുര്‍തിയ ഓചിറിനെ തോല്‍പിച്ചു.
വനിതാ സ്‌ക്വാഷില്‍ ദീപികയും ഹരീന്ദര്‍പാല്‍ സിംഗും മലേഷ്യന്‍ ജോഡി അയ്ഫ ബിന്‍തി അസ്മാനെയും കമാല്‍ മുഹമ്മദ് സെയ്ഫിഖിനെയുമാണ് ഫൈനലില്‍ തോല്‍പിച്ചത്. പുരുഷ കബഡിയില്‍ ഇന്ത്യന്‍ ടീം പാക്കിസ്ഥാനുമായി സെമിഫൈനലില്‍ ഏറ്റുമുട്ടും. ഏഷ്യാഡ് മെഡല്‍ പട്ടിക
ടീം, സ്വര്‍ണം, വെള്ളി, വെങ്കലം, ആകെ
ചൈന 178 99 55 332
ജപ്പാന്‍ 44 53 60 157
തെ. കൊറിയ 33 47 77 157
ഇന്ത്യ 21 32 33 86
ഉസ്‌ബെക്കിസ്ഥാന്‍ 18 16 25 59
ചൈനീസ് തായ്‌പെയ് 15 15 23 53
വ. കൊറിയ 10 16 9 35
തായ്‌ലന്റ് 10 14 27 51
2023 October 5Kalikkalamtitle_en: അമ്പെയ്ത്തില്‍ ഇരട്ട സ്വര്‍ണം, പൊന്നണിഞ്ഞ് പള്ളിക്കല്‍