കണ്ണൂർ: പിക്കപ്പ് വാനും സ്‌കൂട്ടറും കൂട്ടിയിടിച്ച് മാതാവിനൊപ്പം യാത്ര ചെയ്തിരുന്ന മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ചാവശ്ശേരി സ്വദേശി ഐസിൻ ആദമാണ് മരിച്ചത്. കുട്ടിയുടെ മാതാവ് പികെ മുബഷീറ(23) യ്‌ക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇവരെ കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം ഉപജില്ലാ കായികമേളയിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ വിദ്യാർത്ഥി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട അഴൂർ സ്വദേശി വിഗ്‌നേഷ് മനു (15) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുട്ടിയെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വിദ്യാർത്ഥി പോസ്റ്റ് കോവിഡ് പ്രശ്‌നങ്ങളെ തുടർന്നുള്ള ചികിത്സ തേടുന്നുണ്ടായിരുന്നു.