തച്ചമ്പാറ: തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പാലക്കയം ആയുർവേദ ആശുപത്രി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണൻ കുട്ടി നിർവഹിച്ചു.
മലയോര ഗ്രാമമെന്ന നിലയിലും ടൂറിസം സാധ്യതയുള്ള പ്രദേശമെന്ന പരിഗണന നൽകിയും കൂടുതൽ വികസന പദ്ധതികളും കർമ പരിപാടികളും പാലക്കയത്തിന് ആവശ്യമുണ്ട്. ഈ ആശയം പല തരത്തിൽ പരിഗണിച്ചുള്ള കൂടുതൽ ചർച്ചകളും നീക്കങ്ങളുമാണ് ഭരണ സമിതി നടത്തുന്നതെന്ന് ഉദ്ഘാടകൻ പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി ജോണി അധ്യക്ഷയായി. വാർഡ് മെമ്പർമാരായ ഐസക് ജോൺ, തനൂജ രാധാകൃഷ്ണൻ, കൃഷ്ണൻകുട്ടി, മല്ലിക, ബെറ്റി ലോറൻസ്, ഡോ.ഗംഗ, ജോർജ് നടയ്ക്കൽ, സോണി, സജീവ് ജോർജ്, തുടങ്ങിയവർ സംസാരിച്ചു.