കൊച്ചി: ധാരാളം പോഷക​ഗുണൾ അടങ്ങിയ സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ഇന്ത്യൻ പാചക രീതിയിൽ ഇഞ്ചി ഒഴിച്ചുകൂടാനാവാത്തതാണ്. ഭക്ഷണത്തിന് രുചിയും മണവും വിവിധ ആരോഗ്യ ഗുണങ്ങളും ഇഞ്ചി നൽകുന്നു. വയർ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള മികച്ച പ്രതിവിധിയാണ് ഇഞ്ചി. 
ഇഞ്ചിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ദഹനപ്രശ്‌നങ്ങൾ ലഘൂകരിക്കാനും ദഹനനാളത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഇഞ്ചി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഇഞ്ചി ചായ പതിവായി കഴിക്കുന്നത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ദഹനസംബന്ധമായ അസുഖങ്ങൾക്കുള്ള മികച്ചൊരു പ്രതിവിധിയാണ് ഇഞ്ചി. ഇഞ്ചിയിൽ ജിഞ്ചറോളുകളും ഷോഗോളുകളും അടങ്ങിയിട്ടുണ്ട്. ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ ഉള്ള സംയുക്തങ്ങൾ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ. 
ഇഞ്ചി ചായ തയ്യാറാക്കുന്നത് എങ്ങനെയെന്നറിയാം…
ആദ്യം ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുത്ത് വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇതിലേക്ക് തേയില പൊടി ചേർക്കുക. മധുരത്തിന് പഞ്ചസാരയ്ക്കു പകരം തേൻ ചേർക്കുന്നതാണ് കൂടുതൽ നല്ലത്. ഇതിലേക്ക് ഒന്നോ രണ്ടോ  തുള്ളി നാരങ്ങ നീര് ചേർക്കുക. ശേഷം ചൂടോടെ കുടിക്കുക. ഇഞ്ചി രോഗപ്രതിരോധ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *