ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിഎംഎയുടെ എല്ലാ ഏരിയകളെയും പങ്കെടുപ്പിച്ചുകൊണ്ട് ആർകെ പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ 2023 നവംബർ 4 ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ കേരളപ്പിറവിയും മാതൃഭാഷാ ദിനവും ആഘോഷിക്കും.
ആഘോഷ പരിപാടികളുടെ കൺവീനറായി ഡിഎംഎ വൈസ് പ്രസിഡന്റ്‌ മണികണ്ഠൻ കെവിയെ തെരെഞ്ഞെടുത്തു.  ആഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഡിഎംഎ ഏരിയകളുടെ നിലവിലുള്ള മലയാള ഭാഷാ പഠന കേന്ദ്രങ്ങളിൽ തുടർച്ചയായി രണ്ടു വർഷം പൂർത്തിയാക്കിയതും ഇപ്പോഴും പഠിപ്പിച്ചുകൊണ്ടിരിക്കുന്നവരുമായ അധ്യാപകരെ ആദരിക്കും. കൂടാതെ മലയാളം ക്ലാസുകളിലെ കുട്ടികളും അദ്ധ്യാപകരും വിവിധ കലാപരിപാടികളും  അവതരിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്ക് കൺവീനർ മണികണ്ഠൻ കെവി, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവരുമായി 9810388593, 9810791770 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *