ബാംഗ്ലൂർ: ചന്ദ്രനിൽ ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യത്തിന് ശേഷമുള്ള രണ്ടാം രാത്രിയ്‌ക്ക് ആരംഭമായി. ഭൂമിയിലെ പത്ത് ദിവസത്തോളം നീണ്ട് ആദ്യ പകൽ മുഴുവൻ വിവരങ്ങൾ നൽകിയ ശേഷം വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ഗാഢനിദ്രയിലാണ്. രണ്ടാഴ്ചയ്‌ക്ക് ശേഷം വീണ്ടും ചന്ദ്രനിൽ സൂര്യ രശ്മികൾ പതിക്കുമ്പോൾ ഉണർത്താനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ഇസ്രോ അറിയിച്ചു.
ഒരു ചാന്ദ്രരാത്രി മാത്രമായിരുന്നു പേടകത്തിന്റെ ആയുസ്. ഭൂമിയിലെ 14 ദിവസം കോടിക്കണക്കിന് വിവരങ്ങൾ ലാൻഡറും റോവറും നൽകിയിരുന്നു. വീണ്ടും സൂര്യന് ഉദിച്ച ശേഷം ഇരുവരും ഉറക്കമുണർന്നാൽ ശാസ്ത്രലോകത്തിന് അത് ബോണസ് ആകുമായിരുന്നു. എന്നാൽ ഉണരാനും ഉണരാതിരിക്കാള്ള സാധ്യതയുണ്ടെന്നും ഇസ്രോ പറഞ്ഞിരുന്നു.
ഉറക്കമില്ലാത്ത രാത്രികൾക്കും കൂട്ടായ പ്രവർത്തനങ്ങളുമാണ് ചാന്ദ്രയാൻ-3ന്റെ വിജയമെന്ന് പ്രൊജക്ട് ഡയറക്ടർ വീരമുത്തുവേൽ പറഞ്ഞിരുന്നു. ചന്ദ്രനിൽ ജിപിഎസ് ഇല്ലാത്തതിനാൽ പേടകത്തിൽ നാവിഗേഷൻ സെൻസറുകൾ വഹിക്കേണ്ടത് അനിവാര്യമായിരുന്നു. പരന്ന ഭൂപ്രദേശം, മൃദുവായ ഭൂപ്രദേശം,സ്ലോപ്പി ഭൂപ്രദേശം എന്നിങ്ങനെ വിവിധ തലങ്ങളിൽ ലാൻഡർ പരീക്ഷണം നടത്തി. പ്രാരംഭ ഘട്ടത്തിൽ നിരവധി വെല്ലുവിളികൾ നിലനിന്നിരുന്നുവെങ്കിലും പരീക്ഷണങ്ങൾ കൂടുതൽ ആത്മവിശ്വാസം പകർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടയിൽ നടത്തിയ ഹോപ്പ് പരീക്ഷണം പുതിയ സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.