പാലക്കാട്: രാമശ്ശേരി ഗാന്ധി ആശ്രമത്തിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി -ലോക അഹിംസാ ദിനാഘോഷം സംഘടിപ്പിച്ചു. എ.കെ.രാമൻകുട്ടി ഫൗണ്ടേഷൻ ചെയർമാൻ വി.ചാമുണ്ണി ആഘോഷ പരിപാടികൾ ഉൽഘാടനം ചെയ്തു. സർവോദയ കേന്ദ്രം ഡയറക്ടർ പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷനായ ചടങ്ങിൽ മുൻ മന്ത്രിയും സർവ്വോദയ കേന്ദ്രം ചെയർമാനുമായ വി.സി.കബീർ മുഖ്യപ്രഭാഷണം നടത്തി.
ഗാന്ധി ആശ്രമം വർക്കിംഗ് ഗ്രൂപ്പ് രക്ഷാധികാരി ഡോ.എൻ. ശുദ്ധോധനൻ, ഗാന്ധിഗിരി ഡയറക്ടർ ലക്ഷ്മി പത്മനാഭൻ, എ.കെ. രാമൻകുട്ടി ഫൗണ്ടേഷൻ ഖജാൻജി കെ.കൃഷ്ണൻകുട്ടി, കുടുംബശ്രീ മിഷൻ ജില്ല പ്രോഗ്രാം മാനേജർ പി.കെ.ചിന്ദുമാനസ്സ്, വിദ്യാഭ്യാസ പരിശീലകൻ അംബുജാക്ഷൻ തേനാരി, ശിവദാസൻ ടി.പി, കണക്കമ്പാറ ബാബു, അരവിന്ദാക്ഷൻ. പി, സർവ്വോദയ സമഗ്രാരോഗ്യ കേന്ദ്രം ഡയറക്ടർ എ.അശോക് കുമാർ, സർവ്വോദയ കേന്ദ്രം നിർവ്വാഹക സമിതിയംഗം കെ.ഉണ്ണിക്കുട്ടൻ, ഗാന്ധി ആശ്രമം വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളായ രാധാകൃഷ്ണൻ രാമശ്ശേരി, ജയകുമാർ.എം തുടങ്ങിയവർ സംസാരിച്ചു.
പുലാമന്തോൾ ഹയർ സെക്കണ്ടറി സ്ക്കൂളിലേയും വേനോലി ലിറ്റിൽ ഡ്രോപ്സ് യു.പി.സ്ക്കൂളിലേയും വിദ്യാർത്ഥികളും അന്ത്യോയ പദ്ധതി പ്രവർത്തകരും ഗാന്ധി ആശ്രമം പ്രവർത്തകരും പങ്കെടുത്തു. നവസമൂഹ രചനയും ഗാന്ധിയുടെ ആശ്രമ പരീക്ഷണങ്ങളും, ഗാന്ധിയൻ കർമ്മ പരിപാടികളിൽ യുവജനങ്ങളുടെ പങ്കാളിത്തം, കുടുംബശ്രീയും അന്ത്യോദയവും, സമഗ്രമായ സാമൂഹ്യമാറ്റവും വിദ്യാഭ്യാസവും, ഗാന്ധിമാർഗ്ഗത്തിന്റെ കാലികപ്രസക്തി തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചർച്ച നടത്തി.