ദോഹ: ഖത്തറില്‍ ക്യൂജിഇടിയുടെ ആഭിമുഖ്യത്തില്‍ മെച്ചപ്പെട്ട വിത്തുകളുടെ വിതരണവും കാര്‍ഷിക വിജ്ഞാനം സംബന്ധിച്ച ചര്‍ച്ചയും ഒക്ടോബര്‍ 9 ആം തീയതി തിങ്കളാഴ്ച 6 : 30 നു  ഐസിസി മുംബൈ ഹാളില്‍ വച്ച് നടത്തപ്പെടുന്നു.
സ്വന്തം വീടുകളിലെ പരിമിത സ്ഥലവും സൗകര്യവും ഉപയോഗിച്ച് ലളിതമായ രീതിയില്‍ കൃഷി ചെയ്യാവുന്ന നിരവധി ചെടികളും ഫലങ്ങളും പച്ചക്കറികളുമുണ്ട്. അതിനു വേണ്ട ഉപദേശങ്ങളും സൗകര്യങ്ങളും ഒരുക്കുക എന്നതാണ് സംരംഭത്തിന്റെ മുഖ്യലക്ഷ്യം.
ഈ മാസം ഖത്തറില്‍ ആരംഭിച്ച വേള്‍ഡ് ഹോര്‍ട്ടിക്കള്‍ച്ചര്‍ എക്‌സ്‌പോയുടെ നടത്തിപ്പിനും ക്യൂജിഇടിയിലെ അംഗങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്.
ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക സാങ്കേതിക രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിവരുന്ന എഞ്ചിനീയര്‍മാരുടെ സംഘടനയാണ് ക്യൂജിഇടി. തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി ഖത്തറിലെ വിവിധ എഞ്ചിനീയറിംഗ് കമ്പനികളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ഞൂറോളം പേര്‍ ഇതില്‍ അംഗങ്ങളായുണ്ട്.
വിസ്തൃതിയില്‍ ചെറുതെങ്കിലും വികസനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഈ രാജ്യത്തിന്റെ വിവിധമേഖലകളിലുള്ള വളര്‍ച്ചയില്‍ ക്യൂജിഇടിയിലെ എഞ്ചിനീയര്‍മാര്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed