പാലാ: കേരളാ കോ-ഓപ്പറേറ്റീവ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ മീനച്ചില്‍ താലൂക്ക് യോഗത്തില്‍ വെച്ച് `ഹൃദയഗാഥ’ കവിത സമാഹാര രചയിതാവ് എ.എസ്. ചന്ദ്രമോഹനന്‍, സംഘടനയുടെ വനിതാ വിഭാഗം ജില്ലാ പ്രസിഡന്‍റായി ചുമതലയേറ്റ മോളി കുര്യന്‍ എന്നിവരെ പൊന്നാട അണിയിച്ച് അനുമോദിച്ചു.
സംസ്ഥാന ട്രഷറര്‍ കെ.എം. തോമസ് യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ് സി.വി.ഡേവീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സി. അംഗം വി.ജി. വിജയകുമാര്‍, ജില്ലാ സെക്രട്ടറി അവിരാ ജോസഫ്, താലൂക്ക് സെക്രട്ടറി എം.ജി. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. സഹകരണ മേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഗൂഢ നീക്കങ്ങളെ സഹകാരികള്‍ ചേര്‍ന്ന് കൂട്ടായി ചെറുക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.