കുവൈത്ത് സിറ്റി: കുവൈത്തിൽ മതിയായ രേഖകളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നു തടവിലായ മലയാളികൾ ഉൾപ്പെടെയുള്ള നഴ്സുമാർക്ക് മോചനം. 19 മലയാളികൾ ഉൾപ്പെടെ 60 നഴ്സുമാരാണ് മോചിതരായത്.
ഓഗസ്റ്റിൽ മാലിയ മേഖലയിലുള്ള സ്വകാര്യ ആശുപത്രിയിൽ കുവൈത്ത് മാനവശേഷി സമിതി നടത്തിയ പരിശോധനയിലാണു താമസനിയമം ലംഘിച്ചു ജോലി ചെയ്തെന്ന പേരിൽ 30 ഇന്ത്യക്കാർ ഉൾപ്പെടെ 60 പേർ പിടിയിലായത്
കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ ഇടപെടലിനെ തുടർന്നാണ് നഴ്സുമാർ മോചിതരായത്.