ഹാങ്ചൗ – ഏഷ്യന്‍ ഗെയിംസിന്റെ അശ്വാഭ്യാസത്തില്‍ ടീം ജമ്പിംഗില്‍ സൗദി അറേബ്യ സ്വര്‍ണം നേടി. ഖത്തര്‍ വെള്ളിയും യു.എ.ഇ വെങ്കലവും നേടി. കുവൈത്ത് നാലാം സ്ഥാനത്തെത്തി. ഏറ്റവും കുറഞ്ഞ പെനാല്‍ട്ടിയുമായാണ് റംസി ഹമദ് അല്‍ദുഹമി, ഖാലിദ് അബ്ദുറഹമാന്‍ അല്‍മുബ്തി, ഖാലിദ് അബ്ദുല്‍അസീസ് അല്‍ഈദ്, അബ്ദുല്ല വലീദ് ശര്‍ബത്‌ലി എന്നിവരുള്‍പ്പെട്ട ടീം സ്വര്‍ണത്തിലേക്ക് ചുവട് വെച്ചത്.
2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ അബ്ദുല്ല വലീദ് ശര്‍ബത്‌ലി ഉള്‍പ്പെട്ട ടീം വെങ്കലം കരസ്ഥമാക്കിയിരുന്നു. 2010 ല്‍ ദാല്‍മ റുഷ്ദി മല്‍ഹസ് സിംഗപ്പൂര്‍ യൂത്ത് ഒളിംപിക്‌സില്‍ മെഡല്‍ കരസ്ഥമാക്കി.
വ്യക്തിഗത ഇനം വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ സൗദി കൂടുതല്‍ മെഡല്‍ പ്രതീക്ഷിക്കുന്നു.
2023 October 4Kalikkalamtitle_en: Saudi Arabian Equestrian Team Strikes Gold at Asian Games