കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സഖാവ് കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ കല സെന്ററിൽ നടന്ന സമ്മേളനം ലോക കേരളസഭ അംഗം ആർ നാഗനാഥൻ ഉത്‌ഘാടനം ചെയ്തു. കല കുവൈറ്റിന്റെ കലാകാരന്മാർ അവതരിപ്പിച്ച വിപ്ലവഗാനങ്ങളോടെ ആരംഭിച്ച പരിപാടിയിൽ കല കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ബിജോയ് അധ്യക്ഷനായിരുന്നു. 
ജോയിന്റ് സെക്രട്ടറി പ്രജോഷ് ടി അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കലകുവൈറ്റ് മുൻഭാരവാഹികളായ ജെ. സജി, ടി. വി. ഹിക്മത്ത്, സി. കെ. നൗഷാദ്, വിവിധ സംഘടനാ നേതാക്കളായ മണിക്കുട്ടൻ (കേരള അസോസിയേഷൻ) , സത്താർ കുന്നേൽ (ഐഎൻഎൽ) തുടങ്ങിയവർ കോടിയേരി ബാലകൃഷ്‌ണനെ അനുസ്മരിച്ച് സംസാരിച്ചു.
അബ്ബാസിയ മേഖല സെക്രട്ടറി നവീൻ വേദിയിൽ സന്നിഹിതനായിരുന്നു. കല കുവൈറ്റ് ജനറൽ സെക്രട്ടറി രജീഷ് സി സ്വാഗതം ആശംസിച്ച സമ്മേളനത്തിന് ട്രഷറർ അജ്നാസ് മുഹമ്മദ് നന്ദി പറഞ്ഞു. കുവൈറ്റിന്റെ വിവിധ മേഖലകളിൽ നിന്നുമായി അനവധി പേർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നു

By admin

Leave a Reply

Your email address will not be published. Required fields are marked *