കോഴിക്കോട് – ഓട്ടത്തിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് ജില്ലയിലെ അത്തോളി ജി.വി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ ഒന്നാം വർഷ വിദ്യാർത്ഥി ഹേമന്ദ് ശങ്കർ (16) ആണ് പ്രഭാത ഓട്ടത്തിനിടെ കൂട്ടുകാർക്ക് മുമ്പിൽ റോഡരികിൽ വീണു മരിച്ചത്. 
 കുടക്കല്ല് എടത്തിൽകണ്ടി ശ്രീഹരിയിൽ അനിൽ കുമാറിന്റെയും ശ്രീജയുടെയും മകനാണ്. പുലർച്ചെ വീട്ടിൽനിന്ന് ഓടാൻ ഇറങ്ങിയതായിരുന്നു. സ്ഥിരമായി അതിരാവിലെ കൂട്ടുകാർക്കൊപ്പം ഓടാറുണ്ടായിരുന്നു. ഇന്ന് പതിവുപോലെയുള്ള വ്യായാമ ഓട്ടത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഒരു സഹോദരനുണ്ട്.
2023 October 4Keralastudent diedwhile runningtitle_en: Kozhikode student collapsed and died while running

By admin

Leave a Reply

Your email address will not be published. Required fields are marked *