മഡ്രീഡ് – യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തിരിച്ചടി. ഹോം മത്സരത്തില്‍ യുനൈറ്റഡിനെ തുര്‍ക്കിയിലെ ഗലതസറായ് 3-2 ന് തോല്‍പിച്ചു. എഴുപത്തെട്ടാം മിനിറ്റില്‍ പെനാല്‍ട്ടി തുലച്ച മോറോ ഇക്കാര്‍ഡി മൂന്നു മിനിറ്റിനു ശേഷം ഗലതസറായിയുടെ വിജയ ഗോള്‍ നേടി. എഴുപത്തേഴാം മിനിറ്റില്‍ യുനൈറ്റഡിന്റെ കസിമീരൊ ചുവപ്പ് കാര്‍ഡ് കണ്ടിരുന്നു. 
മറ്റൊരു ഇംഗ്ലിഷ് വമ്പന്മാരായ ആഴ്‌സനലും തോറ്റു. ഗബ്രിയേല്‍ ജെസൂസിലൂടെ 14ാം മിനിറ്റില്‍ ലീഡ് നേടിയിട്ടും ഫ്രാന്‍സില്‍ ലെന്‍സിനോട് അവര്‍ 1-2 ന് കീഴടങ്ങി. 
എന്നാല്‍ ഇംഗ്ലിഷ് താരം ജൂഡ് ബെലിംഗാമിന്റെ ഗോളില്‍ റയല്‍ മഡ്രീഡ് 3-2 ന് ഇറ്റാലിയന്‍ ചാമ്പ്യന്മാരായ നാപ്പോളിയെ തോല്‍പിച്ചു. വിനിസിയൂസ് ജൂനിയറും ജൂഡ് ബെലിംഗാമും സ്‌കോര്‍ ചെയ്തതോടെ എവേ മത്സരത്തിന്റെ ഇടവേളയില്‍ റയല്‍ 2-1 ന് മുന്നിലായിരുന്നു. വിനിസിയൂസിന് അവസരമൊരുക്കിയതും ബെലിംഗാമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ പിയറ്റര്‍ സെന്‍സ്‌കിയിലൂടെ നാപ്പോളി ഒപ്പമെത്തി. എഴുപത്തെട്ടാം മിനിറ്റില്‍ അലക്‌സ് മെറെറ്റിന്റെ സെല്‍ഫ് ഗോളാണ് റയലിന് വിജയം സമ്മാനിച്ചത്. 
ഡെന്മാര്‍ക്കില്‍ എഫ്.സി കോപന്‍ഹാഗനോട് ഒരു ഗോളിന് പിന്നിലായ ശേഷം ജമാല്‍ മുസിയാലയുടെയും മാതിസ് ടെല്ലിന്റെയും ഗോളുകളില്‍ ബയേണ്‍ മ്യൂണിക് 2-1 ന് ജയിച്ചു. 
ഇന്റര്‍ മിലാന്‍ 1-0 ന് ബെന്‍ഫിക്കയെ തോല്‍പിച്ചു. പി.എസ്.വി ഐന്തോവനും സെവിയയും നാലു ഗോള്‍ പങ്കിട്ടു. 
 
2023 October 4Kalikkalamtitle_en: Bellingham heroics for Real Madrid, Arsenal and Man United stunned

By admin

Leave a Reply

Your email address will not be published. Required fields are marked *