ക്ലൗഡ് 9 സിനിമാസിന്റെ ബാനറിൽ ട്രൈപ്പാൽ ഇന്റർനാഷണൽ നിർമ്മിക്കുന്ന 14 ഫെബ്രുവരി എന്ന പ്രണയ കാവ്യം കേരളത്തിലെ തിയേറ്ററുകളിൽ എത്തുന്നു. അജിത് കുമാർ എം പാലക്കാട് പ്രോജക്ട് ഹെഡ് ആകുന്ന ചിത്രം, വിജയ് ചമ്പത്താണ് കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഒരു തീവ്ര പ്രണയത്തിന്റെ കഥ രണ്ട് കാലഘട്ടത്തിലൂടെ അനാവരണം ചെയ്യുന്ന ചിത്രം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യ അനുഭവം ആയിരിക്കും സമ്മാനിക്കുക.
പ്രണയാർദ്ര ഗാനങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് 14 ഫെബ്രുവരി എന്ന സിനിമ. അന്തരിച്ച പ്രശസ്ത ഗായകൻ, എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ മകൻ എസ് പി ചരൺ ആദ്യമായി മലയാള സിനിമയിൽ ഗാനമാലപിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ഹരിത്ത്, നന്ദു, മേഘനാഥൻ, നാരായണൻകുട്ടി, ജയരാജ് വാര്യർ, സാബു തിരുവല്ല, ശ്രീജിത്ത് വർമ്മ, മിഥുൻ ആന്റണി, ചാരു കേഷ്, റോഷൻ, രാകേന്ദ്, ബദ്രിലാൽ, ഷെജിൻ, ജിതിൻ ഗുരു മാത്യൂസ്, അമല, ആരതി നായർ, അപൂർവ്വ, ഐശ്വര്യ, മഞ്ജു സുഭാഷ്, രജനി മുരളി, പ്രിയരാജിവ് തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.