ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുകയാണെന്ന് എക്സ് പ്ളാറ്റ്ഫോമിന്റെ ഉടമ ഇലോണ്‍ മസ്ക്. നിയന്ത്രണങ്ങള്‍ക്കായി ഓണ്‍ലൈന്‍ സ്ട്രീമിങ് സര്‍വീസുകള്‍ സര്‍ക്കാറിന് മുമ്പാകെ രജിസ്ററര്‍ ചെയ്യണമെന്ന ഉത്തരവിനെത്തുടര്‍ന്നാണ് വിമര്‍ശനം.
മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരനുമായ ഗ്ളെന്‍ ഗ്രീന്‍വാലദ് ഇതു സംബന്ധിച്ച് എക്സില്‍ വിമര്‍ശം ഉന്നയിച്ചിരുന്നു. ഈ പോസ്റ്റിനു കമന്റായാണ് മസ്കിന്റെ പ്രതികരണം വന്നിരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പിനാണ് കാനഡ സര്‍ക്കാര്‍ തുടക്കം കുറിക്കാന്‍ പോകുന്നതെന്ന് വാലദ് പോസ്ററില്‍ പറഞ്ഞിരുന്നു. പോഡ്കാസ്ററുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സ്ട്രീമിങ് സര്‍വീസുകള്‍ നിയന്ത്രണങ്ങള്‍ക്കായി സര്‍ക്കാറിന് മുമ്പാകെ രജിസ്ററര്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ഈ പോസ്ററിനോടുള്ള പ്രതികരണത്തിലാണ് മസ്ക് ട്രൂഡോയെ വിമര്‍ശിച്ചത്. ട്രൂഡോ അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കുകയാണെന്നും ഇത് അപമാനകരമാണെന്നും മസ്ക് പറഞ്ഞു. 

By admin

Leave a Reply

Your email address will not be published. Required fields are marked *