ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുള്ള സുരക്ഷ യുകെ ശക്തമാക്കി. ഹൈക്കമ്മീഷന്‍ ഓഫീസിനു പുറത്ത് ഖാലിസ്താന്‍വാദികള്‍ പ്രതിഷേധ പ്രകടനം നടത്തിയതിനെത്തുടര്‍ന്നാണ് തീരുമാനം.
മുമ്പും പല തവണ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുമ്പില്‍ ഖാലിസ്താന്‍ വാദികള്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ഖാലിസ്താന്‍ നേതാവ് അമൃത്പാല്‍ സിങ്ങിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ഹൈക്കമ്മീഷനിലെ ത്രിവര്‍ണ പതാക പ്രതിഷേധക്കാര്‍ അഴിച്ചു മാറ്റുകയും കാര്യാലയത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തു.
ഇതെത്തുടര്‍ന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ സുരക്ഷ വെട്ടിക്കുറച്ചുകൊണ്ട് ഇന്ത്യ ശക്തമായ മറുപടി നല്‍കിയപ്പോള്‍ മാത്രമാണ് അന്ന് യുകെ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തയാറായത്.
സമാന വിഷയത്തില്‍ കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്ത് ഖാലിസ്താന്‍ വാദികള്‍ പ്രതിഷേധം സംഘടിപ്പിക്കുകയും അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കേടുവരുത്തുകയും ചെയ്തിരുന്നു.