ഓസ്ലോ: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച കാറ്റലിന്‍ കാരിക്കോയും ഡ്രൂ വൈസ്മാനും വൈദ്യശാസ്ത്ര രംഗത്തെ നൊബേല്‍ സമ്മാനത്തിന് അര്‍ഹരായി. കോവിഡിനെതിരെ എം.ആര്‍.എന്‍.എ വികസിപ്പിച്ചതിനാണ് പുരസ്കാരം.
ഫൈസര്‍/ ബയോടെക്, മോഡേണ വാക്സിനുകള്‍ വികസിപ്പിക്കാന്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സാധിച്ചത് എംആര്‍എന്‍ഐ വികസിപ്പിച്ചെടുത്തതിലൂടെയാണ്. എം.ആര്‍.എന്‍.എയുമായി ബന്ധപ്പെട്ട ബേസ് മോഡിഫിക്കേഷനെപ്പറ്റി ഇവര്‍ നടത്തിയ പഠനമാണ് കോവിഡിനെതിരായ മരുന്ന് നിര്‍മാണത്തിന് സഹായിച്ചത്. പുരസ്കാരം ഡിസംബര്‍ 10ന് സ്റേറാക്ഹോമില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
വൈദ്യ ശാസ്ത്രനൊബേല്‍ നേടുന്ന മൂന്നാമത്തെ വനിതയാണ് കാറ്റലിന്‍ കാരിക്കോ. ഹംഗറിയിലെ സഗാന്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ്. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രഫസറാണ് ഡ്രൂ വീസ്മാന്‍. ഇരുവരും പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ പരീക്ഷണമാണ് മരുന്ന് വികസിപ്പിക്കുന്നതില്‍ നിര്‍ണായകമായത്.