ഡബ്ലിന്‍: മൂവായിരം കുടിയേറ്റക്കാര്‍ക്ക് കൂടി പൗരത്വം നല്‍കി അയര്‍ലണ്ട് . തിങ്കളാഴ്ച ഡബ്ലിനിലെ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നലെ നടന്ന മൂന്ന് വ്യത്യസ്ത ചടങ്ങുകളിലായി ലോകമെമ്പാടുമുള്ള 131 രാജ്യങ്ങളില്‍ നിന്നായി അയര്‍ലണ്ടില്‍ കുടിയേറിയ അപേക്ഷകരാണ് പൗരത്വം സ്വീകരിച്ചത്.
സാധാരണയായി പത്തു ശതമാനത്തില്‍ താഴെ ഇന്ത്യന്‍ അപേക്ഷകരാണ് ഐറിഷ് പൗരത്വം സ്വീകരിക്കുന്നതെങ്കില്‍ ഇത്തവണ അത് 13 % ആയി വര്‍ദ്ധിച്ചുവെന്നത് ശ്രദ്ധേയമായി. ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലെത്തിയ 421,പേര്‍ക്കാണ് ഇത്തവണ പൗരത്വം ലഭിച്ചത്.
യുണൈറ്റഡ് കിംഗ്ഡം (254), ബ്രസീല്‍ (181), പോളണ്ട് (169), നൈജീരിയ (153), റൊമാനിയ (143), ഫിലിപ്പീന്‍സ് (137), പാകിസ്ഥാന്‍ (128), ചൈന (128) എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. 85), ദക്ഷിണാഫ്രിക്ക (80) എന്നി രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഈ തവണ പൗരത്വം സ്വീകരിച്ചവരില്‍ അധികവും.
മുന്‍ നൂറ്റാണ്ടുകളില്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയ ദശലക്ഷക്കണക്കിന് ഐറിഷുകാര്‍ ഇപ്പോള്‍ ചെയ്യുന്നത് ഒരു പ്രധാന പ്രത്യുപകാരമാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത നീതിന്യായ മന്ത്രി ഹെലന്‍ മക്കെന്റീ പറഞ്ഞു.ഈ രാജ്യത്ത് താമസിക്കുന്നവരില്‍ 20 ശതമാനത്തോളം ആളുകള്‍ ഈ രാജ്യത്ത് ജനിച്ചവരല്ല, അവര്‍ അവരുടെ സംസ്‌കാരം, അവരുടെ പാരമ്പര്യം, അവരുടെ പാരമ്പര്യങ്ങള്‍ എന്നിവ കൊണ്ടുവരുന്നു, അവയെയെല്ലാം നമ്മുടെ സംസ്‌കാരത്തോട് കൂട്ടിച്ചേര്‍ത്ത് ഏറ്റെടുക്കേണ്ടത് വളരെ പ്രധാനമാണ്.മക്കെന്റീ ഓര്‍മ്മിപ്പിച്ചു.
ഈ വര്‍ഷം ഇതുവരെ മാത്രം 11000 പേര്‍ക്കാണ് അയര്‍ലണ്ടില്‍ പൗരത്വം ലഭിച്ചത്.