പാലക്കാട്: ടാറ്റാ ബ്രാന്‍ഡ് നെയിം ദുരുപയോഗം ചെയ്ത് വ്യാജ ടാറ്റാ വൈറോണ്‍ ഉത്പന്നങ്ങള്‍ അനധികൃതമായി വില്ക്കുന്നത് തടയുന്നതിനായി കേരളാ പോലീസിന്റെ സഹകരണത്തോടെ ടാറ്റാ സ്റ്റീല്‍ ഉദ്യോഗസ്ഥര്‍ പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ റെയ്ഡ് നടത്തി.
ടാറ്റാ, ടാറ്റാ വൈറോണ്‍ ട്രേഡ് മാര്‍ക്കുകള്‍ ഉപയോഗിച്ച് ഉത്പന്നങ്ങള്‍ വ്യാജമായി നിര്‍മിച്ച് വില്ക്കുകയും യഥാര്‍ത്ഥ ടാറ്റാ ഉത്പന്നങ്ങളാണ് വാങ്ങുന്നതെന്ന് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് ഈ ഉത്പാദകര്‍ ചെയ്തിരുന്നത്.

വ്യാജ ടാറ്റാ ഉത്പന്നങ്ങള്‍ നിര്‍മിച്ചു വില്ക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കേരളാ പോലീസുമായി സഹകരിച്ച് ടാറ്റാ നടത്തിയ റെയ്ഡില്‍ ടാറ്റാ വൈറോണ്‍ ഫെന്‍സിംഗ് വയര്‍ റോളുകളുടെ കെട്ടുകള്‍ പിടിച്ചെടുത്തു. ട്രേഡ് മാര്‍ക്ക് ആക്ട് 1999 അനുസരിച്ച് ഈ കമ്പനികള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ടാറ്റാ സ്റ്റീല്‍ ഉത്പന്നങ്ങള്‍  അതിന്റെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഉപയോക്താക്കളുടെ മനസില്‍ മികച്ച സ്ഥാനം നേടിയിട്ടുണ്ട്. കമ്പനിയുടെ സല്‌പേരിന് ഭംഗം വരുത്തുന്ന രീതിയില്‍ ബ്രാന്‍ഡ് നെയിം അനധികൃതമായി ഉപയോഗിക്കുകയായിരുന്നു.
ടാറ്റാ സ്റ്റീല്‍ അതിന്റെ ട്രേഡ് മാര്‍ക്കും ലോഗോയും അനധികൃതമായി ഉപയോഗിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു. ബ്രാന്‍ഡ് സല്‌പേരും പ്രശസ്തിയും സംരക്ഷിക്കുന്നതിന് ടാറ്റാ സ്റ്റീലിന്റെ സമര്‍പ്പിത ബ്രാന്‍ഡ് പ്രൊട്ടക്ഷന്‍ ടീം വളരെ ജാഗ്രതയോടെ നിരീക്ഷിക്കുകയും ബ്രാന്‍ഡിന്റെ വ്യാജ ഉത്പന്നങ്ങള്‍ ഇറക്കുന്നത് ഉള്‍പ്പെടെയുള്ള ബൗദ്ധിക സ്വത്തവകാശങ്ങളെ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിര്‍ണായക നടപടി സ്വീകരിക്കുകയും ചെയ്യും.
കമ്പനിയുടെ ആസ്തിയുടെ അടിത്തറ തോണ്ടുകയും ഉപയോക്താക്കള്‍ക്ക് ഹാനികരമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്. ഉത്പന്നത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ അംഗീകൃത ഡീലര്‍മാരില്‍ നിന്നും വിതരണക്കാരില്‍ നിന്നും മാത്രം ടാറ്റാ സ്റ്റീല്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ കമ്പനി ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *