ജയിലറിന്റെ വമ്പൻ വിജയത്തിന് ശേഷം രജനികാന്തിന്റെ പുത്തൻ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തിൽ രജനികാന്ത് പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ട്. ചിത്രത്തില്‍ മൊയ്തീന്‍ ഭായി എന്ന എക്സ്റ്റന്‍റഡ് ക്യാമിയോ റോളിലാണ് രജനി എത്തുന്നത്. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ട് ലാല്‍ സലാം എന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്.
ചിത്രത്തിന്‍റെ ഷൂട്ടിംഗ് നേരത്തെ കഴിഞ്ഞിരുന്നെങ്കിലും റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴിതാ പൊങ്കല്‍ റിലീസായിട്ടാണ് ലാല്‍ സലാമെത്തുക എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രത്തിൽ വിഷ്‍ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുക.
ധനുഷ് നായകനായി എത്തിയ ‘3’ , വെയ് രാജ വെയ്’, സിനിമാ വീരൻ എന്നിവയെല്ലാം സംവിധാനം ചെയ്‍ത ഐശ്വര്യ രജനികാന്ത് ‘സ്റ്റാൻഡിംഗ് ഓണ്‍ ആൻ ആപ്പിള്‍ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍’ എന്ന പുസ്‍തകവും എഴുതിയിട്ടുണ്ട്. മാത്രമല്ല രജനികാന്ത് വേഷമിട്ടവയില്‍ ജയിലറിന് പിന്നാലെയെത്തുന്ന ചിത്രം എന്ന നിലയില്‍ ലാല്‍ സലാമില്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളാണ്.