ഡൽഹി: മേഘാലയയിൽ റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് അനുസരിച്ച് തിങ്കളാഴ്‌ച വൈകുന്നേരം 6.15നാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഈ സമയം അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
ജീവഹാനിയോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ല. ജില്ലാ ആസ്ഥാനമായ റെസുബെൽപാറയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള നോർത്ത് ഗാരോ കുന്നുകളിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

By admin

Leave a Reply

Your email address will not be published. Required fields are marked *