മലപ്പുറം: വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മദ്രസാ അധ്യാപകന് അറസ്റ്റില്‍. കുറ്റിപ്പുറം മധുരശേരി സ്വദേശി ഹബീബാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ നിരവധി രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അഞ്ച് കുട്ടികളുടെ മൊഴിയെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.