ചണ്ഡീഗഡ്: മൂന്ന് സഹോദരിമാരെ ട്രങ്ക്പെട്ടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാഞ്ചന്‍ (നാല്), ശക്തി (ഏഴ്), അമൃത (ഒമ്പത്) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ പിതാവ് തിങ്കളാഴ്ച വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനിടെ ട്രങ്ക്പെട്ടിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലെ കാണ്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഞായറാഴ്ച രാത്രിയില്‍ ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ മക്കളെ കാണനില്ലെന്ന പരാതിയുമായി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
അഞ്ച് കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്. പിതാവ് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ സംശയം. അമിതമായി മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നതിന്റെ പേരില്‍ വീടൊഴിയാന്‍ കുട്ടികളുടെ പിതാവിനോട് വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തു വരികയാണ്.