കോട്ടയം: കേന്ദ്ര വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യണം എന്ന കർഷക ആവശ്യവും കടലാവകാശനിയമം എന്ന മത്സ്യത്തൊഴിലാളി ആവശ്യവും ഉടൻ നടപ്പിലാക്കണമെന്ന് കേരള കോണ്‍ഗ്രസ് – എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി ആവശ്യപ്പെട്ടു. 
ഈ കാര്യത്തിൽ കേരളത്തിലെ സാംസ്കാരിക നായകർ പിന്തുണയുമായി രംഗത്ത് വരണം എന്നും അദ്ദേഹം ആഹ്വനം ചെയ്തു. ഗാന്ധിജയന്തിയോടനുബന്ധിച്ചു കേരള സംസ്കാരവേദി സംഘടിപ്പിച്ച ക്വിസ് മത്സരവും സമ്മേളനവും ഉദഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
1972ലെ കേന്ദ്ര വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യാതെ ലക്ഷകണക്കിന് കർഷകർക്ക് ജീവിക്കാൻ കഴിയില്ല. ആദിവാസി ഗോത്രവർഗ വിഭാഗങ്ങളെ സംരക്ഷിച്ചതുപോലെ മത്സ്യത്തൊഴിലാളികളുടെ നിലനിൽപിന് കടലാവകാശ സംരക്ഷണ നിയമം അനിവാര്യമാണെന്നും ചെയർമാൻ പറഞ്ഞു.

സമൂഹത്തിലും ഭരണകൂടത്തിലും നിർണായകഇടപെടൽ നടത്താനും സ്വാധീനം ചെലുത്താനും സാംസ്കാരിക പ്രവർത്തകർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിയൻ ആദർശങ്ങളിൽ നിന്ന് പുതിയ തലമുറ വ്യതിചലിച്ചതാണ് ഇന്നത്തെ സമൂഹത്തിന്റെ അധാര്‍മികതക്ക് കാരണമെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു.
50 സംസ്കാരവേദി പ്രവർത്തകരുടെ കവിതാസമാ’ഹാരമായ “കാവ്യവേദി ”യുടെ പ്രകാശനം പോൾ മണലിന് നൽകി അദ്ദേഹം നിർവഹിച്ചു. സംസ്കാരവേദി പ്രസിഡന്റ് ഡോ. വര്ഗീസ് പേരയിൽ യോഗത്തിൽ  അധ്യക്ഷത വഹിച്ചു.
സംസ്ഥാനതലത്തിൽ നടത്തിയ ഗാന്ധി ക്വിസിൽ വിജയിച്ചവർക്ക് അഡ്വ. ജോബ് മൈക്കിൾ എംഎൽഎ സമ്മാനങ്ങൾ നൽകി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് മിനി എം മാത്യു, കെഎം മാണി പുരസ്‌കാരജേതാവ് ഡോ. വര്ഗീസ് പേരയിൽ എന്നിവരെയും ചടങ്ങിൽ ജോസ് കെ മാണി എംപി ആദരിച്ചു.
കേരള കോൺഗ്രസ്‌ എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, എക്സ് എംഎൽഎ, സണ്ണി തെക്കേടം, ഡോ. പഴകുളം സുഭാഷ്, ഡോ. ജേക്കബ് സാംസൺ, ക്വിസ് മാസ്റ്റർ പി എസ് പണിക്കർ, സംസ്കാരവേദി സംസ്ഥാന സെക്രട്ടറി മാരായ പയസ് കുര്യൻ, അഡ്വ. മനോജ്‌ മാത്യു, കൊല്ലം ജില്ലാപ്രസിഡന്റ് ഡാനിയേൽ ജോൺ, കോട്ടയം ജില്ലാ പ്രസിഡന്റ് ബാബു ടി ജോൺ എന്നിവർ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed