ഡൽഹി: കേരളത്തിലെ മൂന്ന് നദികൾ അപകടകരമായ നിലയിലാണെന്ന് കേന്ദ്ര ജലകമ്മീഷന്റെ കണ്ടെത്തൽ.
നെയ്യാർ, കരമന, മണിമല തുടങ്ങിയ മൂന്നു നദികളിലെ ജലനിരപ്പാണ് അപകടകരമായ നിലയിലാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
തീരത്തു താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം കേരളത്തിൽ അടുത്ത നാലുദിവസം കൂടി വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.