പൊന്നാനി-തന്റെ പ്രണയങ്ങളെക്കുറിച്ച് മനസ് തുറന്ന് സംസ്ഥാന ചലച്ചിത്ര നടിയ്ക്കുള്ള പുരസ്‌കാരം നേടിയ നടി വിന്‍സി അലോഷ്യസ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിന്‍സി തന്റെ പ്രണയങ്ങളെ കുറിച്ച് മനസ് തുറന്നത്. തന്റെ ആദ്യ പ്രണയത്തെ കുറിച്ചും അത് തനിക്ക് നല്‍കിയ മാനസിക ബുദ്ധിമുട്ടിനെ കുറിച്ചും നടി ഈ അഭിമുഖത്തില്‍ തുറന്നുപറഞ്ഞു.
പ്ലസ് ടു കാലത്താണ് ആദ്യത്തെ പ്രണയം. ആ പയ്യന്‍ പെട്ടെന്നു മരിച്ചു പോയി. വല്ലാതെ ഡിപ്രഷനില്‍ വീണു പോയ ഞാന്‍ അതിജീവിച്ചതില്‍ പിന്നെ ഇനിയൊരിക്കലും അത്രയും വേദന അനുഭവിക്കേണ്ടി വരില്ലെന്ന് തിരിച്ചറിഞ്ഞു. അതുകൊണ്ടാകും ബ്രേക്കപ്പ് ഇപ്പോള്‍ വേദനിപ്പിക്കാറില്ല. നാലു ദിവസം മാത്രം നീണ്ടുനിന്ന പ്രണയം വരെയുണ്ട് ജീവിതത്തില്‍. രസിച്ച് തമാശ പറഞ്ഞാണ് അന്ന് പിരിഞ്ഞത്- വിന്‍സി പറഞ്ഞു. തന്റെ പ്രണയങ്ങള്‍ എല്ലാം പരാജയമായിരുന്നുവെന്ന് വിന്‍സി നേരത്തെയും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. സിനിമകളും, പാട്ടും, കൂട്ടുകാരുടെ പ്രണയവുമൊക്കെ തന്നെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ഈ ചിന്താഗതിയ്ക്ക് നല്ല മാറ്റമുണ്ട്. കല്യാണം കഴിക്കണമെന്ന് തോന്നിയിട്ടില്ല എന്നാണ് വിന്‍സി പറയുന്നത്.മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇത്തവണ വിന്‍സിയെ തേടിയെത്തിയിരുന്നു. രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിന്‍സിക്ക് അവാര്‍ഡ് ലഭിച്ചത്.
2023 October 2EntertainmentvincyloveFAILUREdepressionഓണ്‍ലൈന്‍ ഡെസ്‌ക് title_en: Award-wiinning actress Vincy Alocious revelas about her first love affair

By admin

Leave a Reply

Your email address will not be published. Required fields are marked *