ഫഹഹീൽ: ഇന്ത്യൻ ഫാർമസിസ്റ്റ് ഫോറം (ഐ.പി.എഫ്) കുവൈറ്റ്‌ “വേൾഡ് ഫാർമസിസ്റ്റ് ഡേ” ഫഹീൽ ഷിഫ അൽ ജസീറ ഹോസ്പിറ്റലിന്റെ കോൺഫറൻസ് ഓഡിറ്റോറിയത്തിൽ വെച്ച് കുവൈത്തിലുള്ള നൂറോളം ഇന്ത്യൻ ഫർമസി പ്രൊഫഷണൽസിനെ പങ്കെടുപ്പിച്ചുകൊണ്ട് ആഘോഷിച്ചു.  
ആരോഗ്യ മന്ത്രാലയം ഫർവാനിയ റീജിയൻ അഡ്മിനിസ്ട്രേറ്റീവ് കോർഡിനേറ്റർ ഡോക്ടർ സീതാ റാഹിൽ അൽ ഖാലിദി ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ ഐ.പി.എഫ് പ്രസിഡന്റ്‌ കാദർ എം ഷാജഹാൻ അധ്യക്ഷത വഹിച്ചു.
വിശിഷ്ഠാതിഥികളായി ആരോഗ്യ മന്ത്രാലയം ഹവല്ലി ഏരിയ ഫാർമ്മസ്യൂട്ടിക്കൽ വിഭാഗം മാനേജർ ഡോക്ടർ അബ്ദുല്ല അൽ മുതൈരി, റോയൽ ഫാർമസി മെഡിക്കൽ ഡയറക്ടർ ഡോക്ടർ തലാൽ മിൽഹം, ഐ. പി. ഫ്‌. കുവൈറ്റിന്റെ രക്ഷാധികാരി അഷ്ഫാഖ് ഖാൻ എന്നിവർ ആശംസകൾ രേഖപെടുത്തി.
ഈ വർഷത്തെ വേൾഡ്ഫാർമസിസ്റ്റ് ദിനത്തിന്റെ മുദ്രാവാക്യമായ Pharmacy strengthening health system എന്ന വിഷയത്തെ ആസ്പദമാക്കി ഐ പി എഫ് ഉപദേശക സമിതി വൈസ് ചെയർമാൻ ഷബീർ അഹ്മദ്, മുഖ്യ പ്രഭാഷണം അവതരിപ്പിച്ചു. പ്രോഗ്രാമിന്റെ ജനറൽ കൺവീനറും ഐ. പി. ഫ്‌. വൈസ് പ്രസിഡന്റും കൂടിയായ നിർമൽ ഫെഡറിക്, ഐ പി എഫ് പ്രവർത്തനങ്ങളെയും പിന്നിട്ട നാൾവഴികളേയും സമന്വയിപ്പിച്ചുള്ള  വിഷ്വൽസ് അവതരിപ്പിച്ചു. സുഹൈൽ മുഹമ്മദിന്റെ നേതൃത്വത്തിൽ ഫാർമസി ഡേ സംബന്ധമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ നിരവധി പേർ സമ്മാനം നേടുകയുണ്ടായി. തുടർന്ന് നടന്ന സംഗീത നിശയിൽ ഐ.പി.എഫ് അംഗങ്ങളായ റെബീബ് റഹ്മാൻ, അൻസാരി (പട്ടുറുമാൽ ഫെയിം), കുവൈറ്റിലെ ജൂനിയർ ഗായിക സെറാഫിൻ ഫ്രഡ്‌ഡി തുടങ്ങിയവർ സംഗീത സായാഹ്നം അവിസ്മരണീയമാക്കി. 
ഐ പി എഫ് ജോയിന്റ് സെക്രട്ടറി പൗർണമി സംഗീത് നിയന്ത്രിച്ച പ്രോഗ്രാമിന് ഐ പി എഫ് ജനറൽ സെക്രട്ടറി സലാം കളനാട് സ്വാഗതവും, ട്രെഷറർ ഹുസൈൻ മുഹമ്മദ് നന്ദിയും പ്രകാശിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *