ഇടുക്കി: 34 മത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക പുരസ്കാരങ്ങൾ വിതരണം ചെയ്തു.മികച്ച നാടക രചയിതാവിനുള്ള പുരസ്കാരം കെ.സി.ജോർജ് ഏറ്റുവാങ്ങി.കായംകുളം ദേവ കമ്യൂണിക്കേഷൻ്റെ ചന്ദ്രികാ വസന്തം എന്ന നാടകമാണ് കെ സി ജോർജിനെ പുരസ്കാരത്തിന് അർഹനാക്കിയത്.
 
കൊച്ചിയിൽ നടന്ന ചടങ്ങിൽ ഫലകവും ക്യാഷ് അവാർഡും ഏറ്റുവാങ്ങി.മേളയിൽ തെരഞ്ഞെടുക്കപ്പെട്ട 9 മത്സര നാടകങ്ങളാണ് അരങ്ങേറിയത്. സെപ്റ്റംബർ 21 മുതൽ 29 വരെ പാലാരിവട്ടം പിഒസിയിലാണ് നാടകമേള നടത്തിയത്.കെ.സി.ജോർജ് രചിച്ച രണ്ട് നാടകങ്ങൾ മേളയിലേക്ക് തെരഞ്ഞെടുത്തിരുന്നു. 
കോഴിക്കോട് സാഗർ കമ്യൂണിക്കേഷൻ്റെ കുമാരൻ ഒരു കുടുംബനാഥൻ എന്ന നാടകത്തിന് 2009 ലെ മികച്ച നാടക രചനക്കുള്ള സംസ്ഥാന പുരസ്കാരം കെ.സി.ജോർജിന് ലഭിച്ചിരുന്നു.ഇതിനോടകം 30 ഓളം പ്രൊഫഷണൽ നാടകങ്ങൾ രചിച്ച കെ.സി ജോർജ് സീരിയൽ രചനാ രംഗത്തും സജീവമാണ്. 
ഏഷ്യാനെറ്റിൽ ഇപ്പോൾ ടെല കാസ്റ്റ് ചെയ്യുന്ന ഗീതാ ഗോവിന്ദം എന്നീ സീരിയൽ രചിച്ചിരിക്കുന്നത് കെ.സി യാണ്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed