ഡല്‍ഹി: യുവാവിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പോലീസ് പിടികൂടി. ഡല്‍ഹി സ്വദേശിയായ കാശിഫാ(18)ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 15 വയസുകാരായ രണ്ടുപേരെ പോലീസ് പിടികൂടി.
നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി മേഖലയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു സംഭവം. കൊല്ലപ്പെട്ട കാശിഫ് കുട്ടികളുമായി വഴക്കിലേര്‍പ്പെട്ടിരുന്നു. ഇവരെ ഇയാള്‍ സ്‌ക്രൂഡ്രൈവര്‍ കാട്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്നുണ്ടായ അടിപിടിക്കിടെ കുട്ടികളില്‍ ഒരാള്‍ സ്‌ക്രൂഡ്രൈവര്‍ തട്ടിയെടുത്ത് കാശിഫിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ കാശിഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.