കൊച്ചി: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് 2.15നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്.
വിമാനം പുറപ്പെടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. 252 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടിന് എയര്‍ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. പകരം വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും നാളെ യാത്ര തിരിക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.