മറയൂർ : എ.കെ.ജി. ജനസേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം സി.പി.എം. ജില്ലാ സെക്രട്ടറി സി.വി.വർഗീസ് നിർവഹിച്ചു.
പിന്നാക്ക വിഭാഗങ്ങളും ആദിവാസി വിഭാഗങ്ങളും ഏറെ വസിക്കുന്ന മറയൂർ കാന്തല്ലൂർ മേഖലയിൽ ഡിജിറ്റൽ സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മറയൂർ ഏരിയ കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന ഇ.എം.എസ് ഭവനിൽ എ.കെ.ജി. ജനസേവനകേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ, ചികിത്സാ ധനസഹായം, റേഷൻ കാർഡ്, പാസ്‌പോർട്ട്, സർക്കാർ സേവനങ്ങൾ, അഡ്മിഷൻ എന്നിവയെല്ലാം ജനസേവനകേന്ദ്രം മുഖേന നടത്താം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി.ശശി, ഏരിയ സെക്രട്ടറി വി.സിജിമോൻ, എസ്.ചന്ദ്രൻ, എ.എസ്.ശ്രീനിവാസൻ, എസ്.നാഗയ്യ, അംബിക രഞ്ജിത്ത്, കുട്ടിരാജ് ബാബു, ചന്ദ്രൻ രാജാ, എസ്.മണികണ്ഠൻ എന്നിവർ സംസാരിച്ചു.