മരങ്ങാട്ടുപള്ളി : വെള്ളം പമ്പ്ചെയ്യാനുപയോഗിക്കുന്ന മോട്ടോറുകൾ മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വയല പുത്തനങ്ങാടി ഭാഗത്ത് കളപ്പുരയിൽ വീട്ടിൽ (കിടങ്ങൂർ കൂടല്ലൂർ ഭാഗത്ത് കളച്ചിറ കോളനിയിൽ നിലവിൽ താമസം) അലൻ കെ സജി (19) എന്നയാളെയാണ് മരങ്ങാട്ടുപള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
 ഇയാൾ കടപ്ലാമറ്റം ഭാഗത്തുള്ള വീട്ടിൽ നിന്നും കിണറ്റിൽ നിന്നും വീട്ടാവശ്യത്തിന് വെള്ളം പമ്പ് ചെയ്യാൻ ഉപയോഗിക്കുന്ന മോട്ടോറും,കൂടാതെ ഇതിന് സമീപത്തായി പ്രവർത്തനരഹിതമായിരുന്ന മറ്റൊരു മോട്ടോറും മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു.
പരാതിയെ തുടർന്ന് മരങ്ങാട്ടുപള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ കണ്ടെത്തുകയും, പിടികൂടുകയുമായിരുന്നു. ഇയാൾ മോഷ്ടിച്ച് വില്പന നടത്തിയ മോട്ടോറുകൾ ചേർപ്പുങ്കൽ ഭാഗത്തുള്ള ആക്രി കടയിൽ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു.
 ഇയാൾക്ക് കിടങ്ങൂർ, കുറവിലങ്ങാട്, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ റെനീഷ് ടി.എസ്, മരങ്ങാട്ടുപള്ളി സ്റ്റേഷൻ എസ്.ഐ മാരായ പ്രിൻസ് തോമസ്, ഗോപകുമാർ കെ.എൻ, സി.പി.ഓ മാരായ ഷാജി ജോസ്, സിജു എം.കെ, ജോസ് സ്റ്റീഫൻ, സനീഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed