ലഖ്‌നൗ- മന്ത്രവാദ പ്രയോഗത്തിലൂടെ തന്നെ ആരൊക്കെയോ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപിച്ച് ബിജെപി എംഎല്‍എ രംഗത്ത്. ഉത്തര്‍പ്രദേശിലെ മുഹമ്മദിയില്‍ നിന്നുള്ള എംഎല്‍എയായ ലോകേന്ദ്ര പ്രതാപ് സിംഗ് ആണ് വിചിത്ര ആരോപണവുമായി എത്തിയത്.
മന്ത്രവാദത്തിനായി സജ്ജീകരിച്ച വസ്തുക്കളുടെ ചിത്രം ലോകേന്ദ്ര പ്രതാപ് ഫേസ്ബുക്കില്‍ പങ്കുവച്ചു. ചുവന്ന തുണിയില്‍ കുറച്ച് വിത്തുകളും എംഎല്‍എയുടെ ഫോട്ടോയും ഉള്‍പ്പെടുന്നു. ഒരു ചെറിയ പാത്രം, മഞ്ഞ നിറമുള്ള ദ്രാവകം നിറച്ച ഒരു കുപ്പി എന്നിവയും ചിത്രത്തിലുണ്ട്.
താന്‍ ശിവഭക്തനായതിനാല്‍ ഈ ‘തന്ത്രങ്ങളെ’ ഭയപ്പെടുന്നില്ലെന്നും ലോകേന്ദ്ര പ്രതാപ് ഫേസ്ബുക്കില്‍ കുറിച്ചു.
‘നമ്മള്‍ ചന്ദ്രനിലെത്തി, എന്നിട്ടും ചിലര്‍ മന്ത്രവാദത്തില്‍ വിശ്വസിക്കുന്നു. ദൈവം അവര്‍ക്ക് ജ്ഞാനം നല്‍കട്ടെ,’ ലോകേന്ദ്ര പ്രതാപ് കുറിച്ചു. ഇപ്പോഴും ഇത്തരം രീതികളില്‍ വിശ്വസിക്കുന്നവരെ വിമര്‍ശിച്ച അദ്ദേഹം അവരുടെ മാനസികാവസ്ഥ വികലമാണെന്നും ആരോപിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
2023 October 1Indiablack magicUP mlaBJp MLAtitle_en: bjp-mla-shares-photo-of-black-magicrelated for body: നബിദിന ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ അശ്ലീല ആംഗ്യം കാണിച്ചു, 20 പേര്‍ അറസ്റ്റില്‍ടീച്ചര്‍ ഭാര്യ വിളിച്ചു, ഭര്‍ത്താവ് സ്‌കൂളിലെത്തി പാചകക്കാരിയെ പൊതിരെ തല്ലിസ്ത്രീകളില്‍ ജനപ്രീതി കൂടി; ലൈംഗിക ക്ഷേമ വിപണിയില്‍ കുതിച്ചുചാട്ടം