ഇടുക്കി:  പുരോഗമന കലാസാഹിത്യ സംഘം ഇടുക്കി ജില്ലാ സമ്മേളനം കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻ്ററി സ്കൂളിൽ ( എസ് രമേശന്‍ നഗറില്‍) നടന്നു. പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. എം എം നാരായണന്‍ ഉദ്ഘാടനം ചെയ്തു.
 
ചരിത്രത്തിൻ്റെ വഴിയിൽ നാം ഉപേക്ഷിച്ചു പോയ പലതും ഇന്ന് സ്വത്വത്തിൻ്റെ പേരിൽ തിരികെ കൊണ്ടുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡന്റ് സുഗതന്‍ കരുവാറ്റ അധ്യക്ഷനായി. സംഘടന സെക്രട്ടറി എം കെ മനോഹരന്‍ സംഘടന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി കെ ജയചന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ വി ആര്‍ സജി, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ കെ സുലേഖ, സംസ്ഥാന കൗണ്‍സില്‍ അംഗം കാഞ്ചിയാര്‍ രാജന്‍ എന്നിവര്‍ സംസാരിച്ചു. 
ഡോ. എന്‍ ഗോപാലകൃഷ്ണന്‍ സ്മൃതി പുരസ്‌കാരം ചിത്രാലയം ശശികുമാറിന് സംസ്ഥാന വൈസ് പ്രസിഡന്റ് എ ഗോകുലേന്ദ്രന്‍ സമ്മാനിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ് വെട്ടിക്കുഴ സംസാരിച്ചു. കെ സി രാജു രചിച്ച കവിതാസമാഹാരം തീവനം മധ്യമേഖല സെക്രട്ടറി ബഷീര്‍ ചുങ്കത്തറയും കെ എ മണി രചിച്ച കവിതാസമാഹാരം മൗനഗര്‍ത്തങ്ങള്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ആര്‍ തിലകനും പ്രകാശനം ചെയ്തു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed