മലമ്പുഴ: മലമ്പുഴക്കാർക്ക് എന്നും എപ്പോഴും അഭിമാനിക്കാവുന്ന വ്യക്തിത്വത്തിനുടമയാണ് മലമ്പുഴ തോട്ടപ്പുര പനങ്ങാട് ഡോ: പി.സി.ഏല്യാമ്മ ടീച്ചർ.തൊട്ടതെല്ലാം പൊന്നാക്കിയ ഈ റിട്ടേർഡ് അദ്ധ്യാപിക ഇരുപത് വിവിധ അവാർഡുകൾക്ക് ഉടമയാണ്. ഇപ്പോൾ, സ്പോർട്ട്സ് രംഗത്തുള്ള സമഗ്ര സംഭാവനക്ക് സാമൂഹ്യനീതി വകുപ്പിൻ്റെ 2023ലെ വയോ സേവന പുരസ്കാരത്തിന് അർഹയായി.കോട്ടയം സ്വദേശിയായ ഏല്യാമ്മയെ തൃശൂർ ജില്ലയിലെ തിരൂരിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥനായ ജോർജ്ജ് പനങ്ങാടൻ വിവാഹം ചെയ്തു.
1980 ൽ മലമ്പുഴ ജി വി എച്ച് എസ് എസ് സ്കൂളിൽ ചരിത്ര അദ്ധ്യാപികയായി എത്തിയതോടെ കുടുംബസമേതം മലമ്പുഴ തോട്ടപ്പുരയിൽ താമസം തുടങ്ങി. ടീച്ചറുടെ മനസ്സിൽ സ്പോർട്ട് സ് സ്പിരിറ്റ് കുന്നുകൂടി കിടപ്പുണ്ടായിരുന്നു.കുട്ടികളെ സ്പോട്ട്സ് മത്സരങ്ങളിൽ പങ്കെടുപ്പിച്ച് ഒട്ടേറെ സമ്മാനങ്ങൾ നേടിക്കൊടുത്ത് സ്കൂളിന് പേരും പ്രശസ്തിയും ഉണ്ടാക്കിക്കൊടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ടീച്ചർ പറഞ്ഞു.സ്പോർട്ട് സിനോടുള്ള കമ്പം മൂത്ത് ലീവെടുത്ത് ബി പി എഡ്, എം ബിഎഡ്പഠിച്ച് ഡോക് ട്രേറ്റും എം ഫീൽഡും എടുത്തു. പിന്നെ കായിക രംഗത്ത് കുതിച്ചു കയറ്റമായിരുന്നു. ടീച്ചർ പഠിപ്പിച്ച വിദ്യാർത്ഥികളും കായിക രംഗത്ത് ഉന്നത നിലവാരത്തിലെത്തിക്കൊണ്ടിരുന്നു.
ഡയറ്റിൽ സീനിയർലക് ഛറായി 2008 ൽ റിട്ടേർഡ് ആയി. എങ്കിലും വിവിധ മേഖലകളിൽ പ്രവർത്തനം വ്യാപിപ്പിച്ചു.സ്പോർട്ട് സ് മാത്രമല്ല, കവിതാ രചന, നാടകരചന, സംവിധാനം, അഭിനയം, നീന്തൽ, പുസ്തക രചന എന്നിവയിൽ സജീവമായി.നൂറിൽ പരം നാടകങ്ങളിൽ അഭിനയിച്ചു. “ഹൃദയരാഗം ” എന്ന പേരിൽ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു.ഇവർ അഭിനയിച്ച “അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ” എന്ന നാടകം അറുപതിൽപരം സ്റ്റേജുകളിൽ അവതരിപ്പിച്ചു കഴിഞ്ഞു. സ്പോർട്ട് സ് കൗൺസിൽ മെമ്പർ കൂടിയായ ഇവർ കഴിഞ്ഞ ഡിസംബർ മൂന്നിന് ഭിന്നശേഷി ക്കാർക്കു വേണ്ടി സ്പോർട്ട് സ് നടത്തി ഏറെ ശ്രദ്ധ നേടിയിരുന്നു.
സ്കൂൾ സ്പോർട്സ്, നാഷണൽ ടെക്നിക്കൽ സ്പോർട്ട് സ്, ടെക്നിക്കൽ സ്കൂൾ ആൻറ് സ്പോർട്സ് എന്നിവയിൽ പ്രവർത്തിച്ചിരുന്നു. ആ സമയങ്ങളിൽ നീന്തൽ പരിശീലനവും നൽകിയിരുന്നു. വെറ്റൽസ് അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറി കൂടിയായ ഇവർ 35 വയസ്സ് കഴിഞ്ഞ പുരുഷ-വനിതാ വിഭാഗങ്ങളെ സ്പോർട്ട് സിൽ പങ്കെടുപ്പിച്ചു വരുന്നു. പോലീസ്, റെയിൽവേ, സ്കൂൾ തലങ്ങളിലുള്ളവരും ഇവരുടെ കീഴിൽ പരിശീലനം നേടി സ്പോർട്ട് സ് മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുന്നു.
ചൈൽഡ് വെൽഫെയർ കമ്മീ റ്റി യിൽ മൂന്നു വർഷം, ജൂവനൈൽ ബോർഡിൽ അഞ്ചു വർഷം ,പ്രവർത്തിച്ചു’ സോഷ്യൽ വെൽഫെയർ ,അങ്കണവാടികൾ എന്നിവയിൽ മോട്ടിവേഷൻ ക്ലാസുകളെടുക്കുന്നു. പരേതനായ റിട്ടേർഡ് വനം വകുപ്പ് ഉദ്യോഗസ്ഥൻ ജോർജ്ജ് പനങ്ങാടനാണ് ഭർത്താവ്.സാമൂഹ്യ പ്രവർത്തകനായ അഡ്വ: ലിജോ പനങ്ങാടൻ, ബിസിനസ്സുകാരനായ എൽ ജോപനങ്ങാടൻ എന്നിവർ മക്കളാണ്.അവാർഡുകൾ, പുരസ്കാരങ്ങൾ.
1 മികച്ച അദ്ധ്യാപികക്കുള ദേശീയ അവാർഡ്. ( 1993)2 മാതൃഭൂമി ഗൃഹലക്ഷ്മി പുരസ്ക്കാരം3 മികച്ച യോഗ പ്രചാരക് പുരസ്കാരം4 ജില്ലാ സ്പോർട്ട് സ് കൗൺസിൽ പുരസ്കാരം5 ജീജാഭായ് പുരസ്കാരം6 ജില്ലാ സാക്ഷരതാ മിഷൻ പുരസ്കാരം .7 വനിതാ ശിശു വികസന വകുപ്പ് അവാർഡ്.8 ജെ സി ഐ ബെസ്റ്റ് സ്പോർട്ട് സ് വുമൺ അവാർഡ് 9ടാപ്പ് നാടകവേദി പുരസ്കാരം(അഭിനയം, സംവിധാനം)10 ലൈബ്രറി കൗൺസിൽ പുരസ്കാരം11 മാസ്റ്റേഴ്സ് അത് ലറ്റിക് അസോസിയേഷൻ പുരസ്കാരം പാലക്കാട്.12 ജില്ലാ അത് ലറ്റിക് അസോസിയേഷൻ പുരസ്കാരം13 മലമ്പുഴ സെൻ്റ് ജൂഡ്സ് ചർച്ച് പുരസ്കാരം14 മലമ്പുഴ ജനമൈത്രി പോലീസ് പുരസ്കാരം15 ശിശു വികസന വകുപ്പ് പുരസ്കാരം16 കെ എസ് എസ് പിയു” ബ്ലോക്ക്, ജില്ലാ പുരസ്കാരം .17 ടൈഗേഴ്സ് മിലട്ടറി ട്രെയ്നിങ്ങ് ക്ലബ്ബ് പുരസ്കാരം18 മലയാളി മുദ്രാ പുരസ്കാരം19 സാമൂഹ്യനീതി പുരസ്കാരം ( സ്പോർട്ട് സ് രംഗത്തുള്ള സമഗ്ര സംഭാവനക്ക് >20 വിവിധ സ്കൂളുകളിൽ നിന്നുള്ള അവാർഡുകൾ

By admin

Leave a Reply

Your email address will not be published. Required fields are marked *