കൊച്ചി- ദുബൈയിലെ വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ച് നാട്ടിലേക്ക് മടങ്ങിയ മാധ്യമ പ്രവര്‍ത്തകരുടെ സംഗമം ഒക്ടോബര്‍ രണ്ടിന് തിങ്കളാഴ്ച രാവിലെ 11ന് എറണാകുളം നോര്‍ത്തിലെ പ്രസിഡന്‍സി ഹോട്ടലില്‍ നടക്കും. മന്ത്രി പി. രാജീവ് സംഗമം ഉദ്ഘാടനം ചെയ്യും.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍, മാധ്യമ പ്രവര്‍ത്തകനും സിനിമാ താരവുമായ ജോയ് മാത്യു, എറണാകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം ആര്‍ ഹരികുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
വിവിധ വര്‍ഷങ്ങളില്‍ ദുബൈയിലെ മാധ്യമ രംഗത്ത് പ്രവര്‍ത്തിച്ച ശേഷം നാട്ടിലേക്ക് മടങ്ങിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും ഇപ്പോള്‍ നാട്ടിലെ വിവിധ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും ഉള്‍പ്പെടെയുള്ളവര്‍ സംഗമത്തില്‍ പങ്കെടുക്കും.
2023 October 1PravasamDubaimedia workersഓണ്‍ലൈന്‍ ഡെസ്‌ക്title_en: Meeting of journalists who returned from Dubai on Monday