ഡല്‍ഹി: ഓണ്‍ലൈന്‍ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ഭേദഗതി ചെയ്ത ജി.എസ്.ടി. നിയമ വ്യവസ്ഥകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായ് ഭേദഗതി വരുത്തിയ വ്യവസ്ഥകള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ നടപ്പാക്കുമെന്ന് ഓഗസ്റ്റില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.
ഇ-ഗെയിമിംഗ് ഉള്‍പ്പെടെയുള്ളവയ്ക്ക് ഇനി മുതല്‍ ലോട്ടറി, വാതുവെയ്പ്പ്, ചൂതാട്ടം എന്നിവയ്ക്ക് സമാനമായ നികുതി ഈടാക്കും. കൂടാതെ, ഓണ്‍ലൈന്‍ വാതുവെയ്പ്പില്‍ പന്തയത്തുകയുടെ മുഖവിലയുടെ 28 ശതമാനം ജി.എസ്.ടിയായി ഈടാക്കും.
അതേസമയം, ഇന്റഗ്രേറ്റഡ് ജി.എസ്.ടി. നിയമത്തിലെ ഭേദഗതികള്‍ ഓഫ് ഷോര്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇന്ത്യയില്‍ രജിസ്‌ട്രേഷന്‍ എടുക്കുന്നതും നികുതി അടയ്ക്കുന്നതും നിര്‍ബന്ധമാക്കുന്നതാണ്. ഓഗസ്റ്റ്, ജൂലൈ മാസങ്ങളില്‍ നടന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിലാണ് ജി.എസ്.ടി. കൗണ്‍സില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട നിലപാട് എടുത്തത്.