നെടുങ്കണ്ടം : ഇടുക്കി വികസന പാക്കേജിൽ ഉൾപ്പെട്ട ഉടുമ്പൻചോല സർക്കാർ ആയുർവേദ മെഡിക്കൽ കോളേജിന്റെ ഒന്നാംഘട്ട വികസനത്തിന് 10 കോടിയുടെ ഭരണാനുമതി ലഭിച്ചു.
ഓഗസ്റ്റിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ സംസ്ഥാന എം പവേർഡ് കമ്മിറ്റി യോഗം പദ്ധതിക്ക് 10 കോടിയുടെ ഭരണാനുമതി നൽകാൻ ശുപാർശ ചെയ്തിരുന്നു.
150 കിടക്കകളുള്ള ആയുർവേദ ആശുപത്രിയും 100 വിദ്യാർഥികൾക്ക് പ്രവേശനമുള്ള മെഡിക്കൽ കോളേജും ഉൾപ്പെടുന്നതാണ് പദ്ധതി.