കണ്ണൂർ: ഇടതുപക്ഷത്തിനെതിരായ മാധ്യമ വേട്ടയാടൽ തുടരുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടാണ് മിക്ക മാധ്യമങ്ങൾക്കെന്നും ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരെ നൽകിയ വാർത്ത തെറ്റാണെന്ന് തെളിഞ്ഞിട്ടും തെറ്റായി പോയെന്ന് ഏതെങ്കിലും മാധ്യമങ്ങള്‍ പറഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു.

വരികൾക്കിടയിൽ വായിക്കാൻ ശേഷിയുള്ളവരാണ് കേരളത്തിലെ ജനങ്ങളെന്ന് മാധ്യമങ്ങള്‍ മനസിലാക്കണം. എ.സി. മൊയ്തീനും എം.കെ കണ്ണനുമെതിരെ നിരവധി വ്യാജ വാർത്തകള്‍ നൽകി. സഹകരണ മേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപിക്ക് മത്സരിക്കാനുള്ള കളമൊരുക്കുകയാണ്. പാർട്ടി നേതാക്കളെ കള്ളക്കേസിൽ കുടുക്കി തുറങ്കിൽ അടക്കാനുള്ള നീക്കമാണ് നടക്കുന്നത്. പാർട്ടിയെയും സർക്കാരിനെയും തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും അതിന് മാധ്യമങ്ങളെ കൂട്ടുപിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed