ഡല്‍ഹി: സ്‌കോട്ട്‌ലന്‍ഡിലെ ഗുരുദ്വാരയില്‍ ഇന്ത്യന്‍ പ്രതിനിധിയെ തടഞ്ഞ സംഭവം ഋഷി സുനക് സര്‍ക്കാരിനെ ഇന്ത്യ അറിയിച്ചു.
തീവ്ര ബ്രിട്ടീഷ് സിഖ് പ്രവര്‍ത്തകരാണ് ഗുരുദ്വാരയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമിയെ തടഞ്ഞത്.
ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് ഈ സംഭവം. ഒരു കൂട്ടം തീവ്ര ബ്രിട്ടീഷ് സിഖ് പ്രവര്‍ത്തകരാണ് ദൊരൈസ്വാമിയെ തടഞ്ഞത്.
ആല്‍ബര്‍ട്ട് ഡ്രൈവിലെ ഗ്ലാസ്ഗോ ഗുരുദ്വാരയിലെ ഗുരുദ്വാര കമ്മിറ്റിയുമായി ദൊരൈസ്വാമി ഒരു കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയിട്ടിരുന്നു. ഇത് മനസിലാക്കിയ സിഖ് പ്രവര്‍ത്തകരാണ് ദൊരൈസ്വാമിയെ തടഞ്ഞത്. സംഭവത്തിന്റെ വിശദാംശങ്ങള്‍ നല്‍കി ഖാലിസ്ഥാന്‍ സിഖ് അനുകൂല പ്രവര്‍ത്തകന്‍ പറഞ്ഞു.
‘ഈ സംഭവത്തില്‍ ഗുരുദ്വാര കമ്മിറ്റിക്ക് സന്തോഷമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ യുകെയിലെ ഒരു ഗുരുദ്വാരയിലും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനമില്ല.’- അദ്ദേഹം വ്യക്തമാക്കി.
‘ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം മുതലുള്ള സമീപകാല സംഘര്‍ഷങ്ങള്‍ ബ്രിട്ടീഷ് സിഖുകാരെയും ലക്ഷ്യം വയ്ക്കുന്നതിലേക്ക് നയിച്ചു. അവതാര്‍ സിംഗ് ഖണ്ഡ, ജഗ്താര്‍ സിംഗ് ജോഹല്‍ എന്നിവരോടും ഇത് ചെയ്യും.’- അദ്ദേഹം പറഞ്ഞു.