ഇംഫാൽ: ഇന്ത്യക്കെതിരെ വംശീയ കലാപം നടത്താൻ ഗൂഢാലോചന നടത്തിയതിന് മണിപ്പൂരിൽ ഒരാൾ അറസ്റ്റിൽ.
ചുരാചന്ദ്പൂർ ജില്ലയിൽ വെച്ചാണ് സെയ്മിൻലുൻ ഗാങ്‌തെ എന്നയാളെ എൻ.ഐ.എ അറസ്റ്റ് ചെയ്തത്.
മണിപ്പൂരിലെ വംശീയ കലാപം മുതലെടുത്ത് ഇന്ത്യൻ സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്ന, മ്യാൻമറും ബംഗ്ലാദേശും ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകളാണ് ഗൂഢാലോചനക്ക് പിന്നിലെന്ന് എൻ.ഐ.എ പറയുന്നു.