യു.പി: ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ കുത്തിവയ്പ്പ് മാറിനല്‍കി 17കാരി മരിച്ചു. യു.പി. സ്വദേശി ഭാരതി(17)യാണ് ഡോക്ടറുടെ അശ്രദ്ധയെത്തുടര്‍ന്ന് മരിച്ചത്. തുടര്‍ന്ന് ഭാരതിയുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ ഉപേക്ഷിച്ച് ആശുപത്രി ജീവനക്കാര്‍ കടന്നുകളഞ്ഞു. ബൈക്കില്‍ നിശ്ചലയായി കിടക്കുന്ന പെണ്‍കുട്ടിയുടെ വിഡിയോ സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു
ചൊവ്വാഴ്ചയാണ് പനി ബാധിച്ച് ഭാരതി ആശുപത്രിയില്‍ ചികിത്സ തേടിയത്. ബുധനാഴ്ച ഡോക്ടര്‍ കുത്തിവയ്‌പ്പെടുത്തശേഷം ഭാരതിയുടെ ആരോഗ്യസ്ഥിതി മോശമാകുകയും ശാരീരികാസ്വസ്ഥ്യമുണ്ടാകുകയുമായിരുന്നു. എന്നാല്‍, തങ്ങള്‍ക്കൊന്നും ചെയ്യാനാകില്ലെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടര്‍ ഭാരതിയുടെ ബന്ധുക്കളോട് നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍, ഇതിന് മുമ്പേ തന്നെ ഭാരതി മരിച്ചിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.