ഉത്തര്‍പ്രദേശ്: മുപ്പത് രൂപയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പതിനേഴുകാരനെ കഴുത്ത് ഞെരിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബാഘ്പാതിലാണ് സംഭവം. മുപ്പത് രൂപ നല്‍കുന്നതിനെച്ചൊല്ലി മൂന്നുപേര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ ഋതികാണ് കൊല്ലപ്പെട്ടത്. കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.