ഭോപ്പാല്‍- മധ്യപ്രദേശിലെ ഉജ്ജയിനില്‍ 12 വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തില്‍ മകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ വധശിക്ഷ നല്‍കണമെന്ന് അറസ്റ്റിലായ പ്രതിയുടെ പിതാവ്.
പ്രാകൃത കുറ്റകൃത്യത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഈ സമൂഹത്തില്‍ സ്ഥാനമില്ലെന്നും എന്നാല്‍ അവന്‍ നിരപരാധിയാണെങ്കില്‍ സ്വതന്ത്രനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും  കുറ്റാരോപിതനായ ഭരത് സോണിയുടെ പിതാവ് കണ്ണൂര്‍ തൂകിക്കൊണ്ട് പറഞ്ഞു.
സെപ്തംബര്‍ 25 ന് മധ്യപ്രദേശിലെ ഉജ്ജയിനിലെ തെരുവില്‍ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി ഓട്ടോറിക്ഷാ െ്രെഡവറായ ഭരത് സോണിയാണ്. പെണ്‍കുട്ടി  മാനസികമായി അസ്വസ്ഥയായിരുന്നുവെന്നും കുട്ടിയുമായി നഗരത്തില്‍ കറങ്ങുന്നത് കണ്ട ഓട്ടോ െ്രെഡവറെ പിടികൂടുകയായിരുന്നുവെന്നും പോലീസ് എഫ്.ഐ.ആറില്‍ പറയുന്നു. ഇയാളുടെ ഓട്ടോയിലെ യാത്രക്കാരുടെ സീറ്റില്‍ രക്തക്കറ വീണതും കേസിന് ബലം നല്‍കി. സത്‌നയില്‍ നിന്നുള്ള പെണ്‍കുട്ടി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മാനസിക അസ്വസ്ഥ്യമുള്ള പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഓടിപ്പോയതാണെന്നും ഉജ്ജയിന്‍ എസ്പി സച്ചിന്‍ ശര്‍മ്മ പറഞ്ഞു.

കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കുറ്റാരോപിതനായ മകനെ ശിക്ഷിക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അവര്‍ സംഭവം വിശ്വസിക്കാന്‍ പാടുപെടുകയാണ്.
ശരിയാണെങ്കില്‍ അവന്‍ ഈ സമൂഹത്തില്‍ ജീവിക്കാന്‍ യോഗ്യനല്ല, അവകാശമില്ല, തൂക്കിക്കൊല്ലണം-കണ്ണീരടക്കിക്കൊണ്ട് അച്ഛന്‍ പറഞ്ഞു. എന്റെ മകന്‍ നിരപരാധിയാണെങ്കില്‍, എനിക്ക് ദൈവത്തിലും ജുഡീഷ്യറിയിലും വിശ്വാസമുണ്ട്, അവന്‍ സ്വതന്ത്രനാകും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മകന്‍ പെണ്‍കുട്ടിയോട് എന്തെങ്കിലും തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല, കുറ്റവാളികളെ സഹായിച്ചിട്ടുണ്ടാകണം, എവിടെയോ തെറ്റ് പറ്റിയിട്ടുണ്ട്. എന്നാല്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടുണ്ടോ എന്ന് മകനു മാത്രമേ അറിയൂ- പ്രതിയുടെ പിതാവ് പറഞ്ഞു.
 മകന്‍ നിരപരാധിയാണെന്ന് അമ്മയും കരുതുന്നു. അവന്‍ അങ്ങനെ ഒരു കാര്യം ചെയ്തു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. വേറെയും പലര്‍ക്കും ഇതില്‍ പങ്കുണ്ട്. എന്റെ കുട്ടി ഒന്നും ചെയ്തിട്ടില്ല- അമ്മ പറഞ്ഞു.
പ്രതിയുടെ അനധികൃത സ്വത്തുക്കള്‍ക്കായി മധ്യപ്രദേശ് ഭരണകൂടം അന്വേഷിക്കുകയാണെന്നും ഇത് നിയമവിരുദ്ധമാണെങ്കില്‍ അദ്ദേഹത്തിന്റെ വീട് ബുള്‍ഡോസര്‍ ചെയ്യുമെന്നും പറയുന്നു.
ഞങ്ങള്‍ എവിടെ പോകും. എന്റെ കുടുംബത്തില്‍ ആര്‍ക്കും ജോലിയില്ല, ഞങ്ങള്‍ എല്ലാവരും കൂലിപ്പണിക്കാരാണ്, എന്റെ അച്ഛന്‍ പോലും ചേരികളില്‍ ജീവിച്ചാണ് മരിച്ചത്. എനിക്ക് പേരക്കുട്ടികളും പെണ്‍മക്കളും ഉണ്ട്. ഞാന്‍ എവിടെ പോകും-അച്ഛന്‍ ചോദിച്ചു. ഇപ്പോഴുള്ള തന്റെ വീട് തകര്‍ത്താല്‍ തനിക്ക്  ബദല്‍ മാര്‍ഗം നല്‍കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
 
2023 September 30IndiaMinor Rape caseujjain rape casetitle_en: Ujjain rape case accused’s parents find it hard to believerelated for body: ക്ഷേത്രപരിസരത്ത് ഭക്തരെ ആക്രമിച്ച മുസ്ലിം യുവാവ് അറസ്റ്റില്‍ക്രിക്കറ്റ് താരവുമായി നടി പൂജ ഹെഗ്‌ഡെയുടെ വിവാഹം, അടിസ്ഥാനരഹിതമെന്ന് കുടുംബംചോരയൊലിപ്പിച്ച പെണ്‍കുട്ടിയെ ആട്ടിപ്പായിച്ചു; സഹായം നിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കും

By admin

Leave a Reply

Your email address will not be published. Required fields are marked *