ജിദ്ദ:   വിപുലമായ പങ്കാളിത്തം കരുത്തുറ്റ കമ്മിറ്റികൾ എന്ന ശീർഷകത്തിൽ മലപ്പുറം ജില്ലാ കെ എം സി സി ത്രിതല തെരഞ്ഞെടുപ്പ് സമ്മേളനങ്ങൾക്ക് തുടക്കമായി. വിവിധ പഞ്ചായത്തുകളിലേക്കും, മണ്ഡലങ്ങളിലേക്കും നിയോഗിക്കപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്കുള്ള ശില്പശാല മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും വള്ളിക്കുന്ന് നിയോജകമണ്ഡലും നിയമസഭാ സാമാജികനുമായ അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
നാട്ടിൽ  വിവിധ പ്രദേശങ്ങളിലെ സാമൂഹിക സാംസ്കാരിക ഉന്നമനത്തിൽ കെഎംസിസിയുടെ പങ്ക് വിസ്മരിക്കാൻ കഴിയാത്തതും, ലോക മലയാളി സമൂഹം പ്രതിസന്ധിഘട്ടങ്ങൾ  മറികടക്കുന്നതിന് കെഎംസിസിയെ സമീപിക്കുന്നതും, കെഎംസിസി പ്രവർത്തകരുടെ ഉത്തരവാദിത്വം വർദ്ധിപ്പിക്കുന്നതിനാൽ, സുശക്തമായ കമ്മിറ്റികൾ പഞ്ചായത്ത് തലം തൊട്ട് പ്രാവർത്തികമാക്കാൻ ഹമീദ് മാസ്റ്റർ ആഹ്വാനം ചെയ്തു.
പ്രവർത്തനരംഗത്ത് നവ ചൈതന്യം കൊണ്ടുവരുന്ന രൂപത്തിലും,  മലയാളി പ്രവാസി സമൂഹത്തിന് തുണയാകുന്ന രീതിയിൽ കെഎംസിസി പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി  പഞ്ചായത്ത് കമ്മിറ്റികളിൽ തന്നെ വെൽഫയർ, പബ്ലിക് റിലേഷൻസ്, സോഷ്യൽ മീഡിയ എന്നിവയ്ക്കായി പ്രത്യേകം ചുമതലയുള്ള ജോയിൻ സെക്രട്ടറിമാരെ ഉൾപ്പെടുത്തും.
84 പഞ്ചായത്ത് കമ്മിറ്റികളിലും പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ട്രഷറർ ഉൾപ്പെടെ 14 അംഗ ഭരണസമിതിക്ക് പുറമെ,  755 മണ്ഡലം കൗൺസിലർമാരേയും  292 ജില്ലാ കൗൺസിലർമാരേയും തെരെഞ്ഞെടുക്കപ്പെടുന്നതിന് ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തും.  നീതിപൂർവ്വകവും കാര്യക്ഷമവുമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് റിട്ടേർണിംഗ് ഓഫീസർമാരെ പ്രാപ്തരാക്കുന്നതായിരുന്നു ശില്പശാല.
 
മലപ്പുറം ജില്ലാ കെഎംസിസിക്ക് കീഴിലെ 84 പഞ്ചായത്ത് കമ്മിറ്റികൾ നവംബർ 30 നകവും, 16 മണ്ഡലം കമ്മിറ്റികൾ ഡിസംബർ 30 നകവും, ജില്ലാ കമ്മിറ്റി ജനുവരി 28 നകവും പുനസംഘടിപ്പിക്കപ്പെടുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ് സമയക്രമം.
ഇൽയാസ് കല്ലിങ്ങലിൻറെ ആമുഖത്തോടെ ആരംഭിച്ച ശില്പശാലയിൽ, സീതി കൊളക്കാടൻ അധ്യക്ഷത വഹിക്കുകയും, ജില്ലാ ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ  തെരഞ്ഞെടുപ്പ് ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളും വിശദമായി അവതരിപ്പിക്കുകയും ചെയ്തു. ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്‌ എന്നിവർ സംസാരിച്ചു.  
സിറാജ് ചേലേമ്പ്ര , സെന്ററൽ കെ എം സി സി ഭാവരവാഹികളായ  അഹ് മദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, വി.പി മുസ്തഫ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റസാഖ് മാസ്റ്റർ, ഇസ്‌ഹാഖ്‌ പൂണ്ടോളി,ബാവ വേങ്ങര, നാസ്സർ മച്ചിങ്ങൽ, ലത്തീഫ് മുസ്ലിയാരങ്ങാടി എന്നിവർ സന്നിദ്ധരായിരുന്നു. ജില്ലാ കെ എം സി സി ഭാരവാഹികളായ അശ്റഫ് വി.വി, സുൽഫീക്കർ ഒതായി, അബ്ബാസ് വേങ്ങൂർ, എന്നിവർ പരിപാടിക്ക്  നേതൃത്വം നൽകി, നൗഫൽ ഉള്ളാടൻ, ഫൈറൂസ്, സുഹൈൽ മഞ്ചേരി, ജംഷീദ്, അഫ്‌സൽ നാറാണത്ത്‌ നാസർ മമ്പുറം എന്നിവർ നിയന്ത്രിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *