ഉന്നാവ്- ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ക്ഷേത്രപരിസരത്ത് ഭക്തരെ ആക്രമിച്ച മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ഉന്നാവോ ജില്ലയിലെ ബംഗര്‍മൗ നഗരത്തില്‍ താമസിക്കുന്ന പപ്പുവാണ് അറസ്റ്റിലായത്.
ബാബ ബോധേശ്വര്‍ മഹാദേവ് ക്ഷേത്രത്തിന്റെ പരിസരത്ത് വെച്ച് പ്രതി വടികൊണ്ട് ചില ഭക്തരെ ആക്രമിക്കുകയും ഇത് പ്രദേശത്ത് പരിഭ്രാന്തി പരത്തുകയും ചെയ്തിരുന്നു. മിലന്‍, കൈലാഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ ആശുപത്രിയിലെത്തിച്ചു.
സംഭവ സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് പോലീസിന് കൈമാറി.
സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
2023 September 30IndiaMuslim mantempleattacks devoteestitle_en: Muslim man attacks devotees at temple in UP’s Unnao, arrested