കോഴിക്കോട്: മലബാർ ഡെവലപ്മെന്‍റ് കൗൺസിൽ യുഎഇ പ്രതിനിധി സംഘം കേരള – യുഎഇ സെക്ട്ടറിൽ ചാർട്ടേഡ് യാത്രാ കപ്പൽ – വിമാന സർവീസ് ആരംഭിക്കുന്നതിന് നടത്തിയ പഠന റിപ്പോർട്ട് കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ ഏകോപിച്ച് നടപടികൾ ത്വരിതപ്പെടുത്താൻ തുറമുഖ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
അതിന്റെ അടിസ്ഥാനത്തിൽ തുറമുഖ വകുപ്പ്, നോർക്ക,കേരള മാരിടൈം ബോർഡ്, അനുബന്ധ വകുപ്പുകൾ സംയുക്ത യോഗം നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന് തുടർനടപടികൾ പുരോഗമിക്കുന്നതായി മലബാർ ഡെവലപ്മെന്റ് ഭാരവാഹികളുമായി തിരുവനന്തപുരത്ത് കേരള മാരിബോർഡ് ടൈം ഓഫീസിൽ നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചു. 
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ബേപ്പൂർ – കൊച്ചി – യുഎഇ സെക്ടറിൽ യാത്രാ കപ്പൽ സർവീസ് ആരംഭിക്കുന്നതിന് സാധ്യത പഠനവും, പാസഞ്ചർ സർവേയും നടത്താൻ നോർക്ക റൂട്ട്സിനെ ചുമതലപ്പെടുത്തിയതായും ചെയർമാൻ അറിയിച്ചു. ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ റഹീമിന്റെ നേതൃത്വത്തിൽ സിയാൽ മാതൃകയിൽ കൺസോർഷ്യം രൂപീകരിച്ച് യാത്ര – ചരക്ക് – ആഡംബര കപ്പൽ സർവീസ് ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കേരള സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും പിന്തുണ നൽകുമെന്നും ചെയർമാൻ അറിയിച്ചു. 
മലബാർ ഡെവലപ്മെന്റ് പ്രസിഡണ്ട് ഷെവ. സി.ഇ ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ അയ്യപ്പൻ, അനന്തപുരി ഷിപ്പിംഗ് കമ്പനി ചെയർമാൻ വി. മുരുകൻ, സുനിൽ പ്രസാദ്, മാരി ടൈംബോർഡ് സിഇഒ ഷൈൻ എ. ഹക്ക്, തുറമുഖ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വനി പ്രതാപ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. 
തുടർന്ന് സർക്കാർ അഡീഷണൽ സെക്രട്ടറിയും, നോർക്ക ജനറൽ മാനേജരുമായ അജിത് കൊളാശ്ശേരി, പ്രോജക്ട് മാനേജർ  കെ.വി. സുരേഷ്, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുമായി നോർക്ക സെന്ററിൽ വച്ചും, സെക്രട്ടറിയേറ്റിൽ തുറമുഖ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പിടി ജോയിയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി. എത്രയും വേഗം സർവീസ് ആരംഭിക്കുന്നതിന് കേരള സർക്കാരിന്റെ എല്ലാ വകുപ്പുകളും മുഖ്യമന്ത്രിയുടെയും, തുറമുഖവകുപ്പ് മന്ത്രിയുടെയും നിർദ്ദേശപ്രകാരം നടപടികൾ ആരംഭിച്ചതായും അവർ ചർച്ചയിൽ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *